ഉർദു ഭാഷയുടെ താരാപഥം

ഉസ്‌മാൻ താമരത്ത്

ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ബ്രിട്ടീഷുകാർ ഹിന്ദു മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള മൈത്രി തകർക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികളിൽ ഒന്നാണ് അക്കാലമത്രയും ഇന്ത്യയിലെ ജനങ്ങൾ ആശയവിനിമയത്തിനുപയോഗിച്ചിരുന്ന ഉർദുവിനെ മത ഭാഷയായി മുദ്രകുത്തുന്നതിന് നടത്തിയിട്ടുള്ള പരിശ്രമം.

കൊൽക്കത്തയിലെ ഫോർട്ട് വില്യം കോളേജ് ഉർദുവിന്റെ കേന്ദ്രമായിരുന്നു. ഇവിടെ നിന്നാണ് ഉർദുവിന്റെ രൂപം മാറ്റി ഹിന്ദി എന്ന പേരോടെ ഒരു നവ ഭാഷ പിറക്കുന്നത്.

ഉർദു ഭാഷയുടെ ചരിത്രവും വികാസവും വിവരിച്ചു കൊണ്ട് സമർത്ഥിക്കുകയാണ് ഇന്ത്യയിലെത്തന്നെ ഉർദു ഭാഷാ പ്രചാരകരിൽ പ്രമുഖനായ മലയാളി ഡോ. കെ.പി. ശംസുദ്ദീൻ തിരൂർക്കാട് തൻ്റെ പ്രൗഢമായ "ഉർദു ജനകോടികളുടെ ഭാഷ" എന്ന പുസ്തകത്തിലൂടെ.

കൂടുതൽ വായിക്കാം:
ഉർദു ഭാഷയുടെ താരാപഥം 📖