ഉർദുവിനെ പ്രണയിച്ച മലയാളം

 ✍️ ശംസുദ്ധീൻ തിരൂർക്കാട് 

കേരളം മലയാളികളുടെ മാതൃഭൂമിയാണ്. ജാതി മത ഭേദമന്യേ മലയാളമാണ് സംസാരഭാഷ. എഴുത്തും വായനയും എല്ലാം മലയാളം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമാണ് കേരളം.

എങ്കിൽകൂടി മലയാളത്തെ മറ്റു പല ഭാഷകളും സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിൽ അക്കാദമിക രംഗത്ത് മാത്രം സാന്നിധ്യമറിയിച്ച 'ഉർദു ഭാഷ ' ധാരാളം പാദസമ്പത്ത് കൊണ്ട് മലയാളത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനെ സാംസ്‌കാരിക സ്നേഹ സമന്വയമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. മതേതരത്വത്തിലും സ്നേഹ വിനിമയത്തിലും അധിഷ്ഠിതമായ ഈ സ്വാധീനം പഠന വിധേയമാക്കിയാൽ അത്ഭുതകരമെന്ന് മനസ്സിലാവും.

പ്രാചീന കാലത്ത് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ ചിതറിക്കിടന്ന പ്രദേശങ്ങളിൽ മലബാറിന്റെ തീരദേശങ്ങളിൽ കൂടുതൽ ബന്ധം സ്ഥാപിച്ചത് അറബ് സമൂഹമായിരുന്നു. ആദ്യകാലത്ത് ബന്ധങ്ങളിലൂടെയും അറബ് സ്വാധീനം മലബാറിൽ ശക്തമായി നിലനിന്നിരുന്നു.

മലബാറിൽ നിലനിന്നിരുന്ന സമാധാനപരമായ വ്യാപാര, വാണിജ്യ ബന്ധം തകർക്കുന്നതിനായി 1948 മെയ് 11 ന് പോർച്ചുഗീസ് നാവികനായ വാസ്ഗോഡ് ഗാമയും സംഘവും കോഴിക്കോട്ടെത്തിയത് ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവായി. ചാലിയത്ത് കോട്ട പണിത് സമൂതിരിയുമായി സ്ഥാപിച്ച അടുത്ത ബന്ധം തകർത്ത് യുദ്ധോൽസുകരായി വന്ന പോർച്ചുഗീസുകാരെ തുരത്താൻ സാമൂതിരി ബീജാപൂരിലെ ആദിൽ ഷാഹി സുൽത്താന്റെ സഹായം തേടുകയായിരുന്നു. സാമൂതിരിയുടെ അഭ്യർത്ഥന മാനിച്ച് കോഴിക്കോട്ടെത്തിയ ശാഹീഭരണ കൂടത്തിന്റെ സൈന്യം പറങ്കികൾ പണിത ചാലിയം കോട്ട പിടിച്ചെടുത്തു. ഇത് 1571 ൽ ആയിരുന്നു

മലബാറിലെത്തിയ ബീജാപൂർ സൈന്യത്തിന്റെ സംസാരഭാഷ ഉർദു ആയിരുന്നു. ഇവരിലൂടെ വിനിമയം ചെയ്യപ്പെട്ട ധാരാളം ഉർദു പദങ്ങൾ മലബാറിലെ മലയാളത്തിലേക്ക് വന്നിട്ടുണ്ട്. മലയാളത്തെ കൂടുതൽ സ്വാധീനിച്ച ഉറുദു പദങ്ങൾ വന്നത് മൈസൂർ രാജാക്കന്മാരായ ഹൈദരലിയുടെയും ടിപ്പുവിന്റെയും മലബാറിലെ പടയോട്ട കാലത്താണ്. 1757ൽ പാലക്കാട് സ്വരൂപത്തിന്റെ ക്ഷണപ്രകാരം മലബാറിലെത്തിയ ഹൈദരലി, സാമൂതിരിയും പാലക്കാട് രാജാവും തമ്മിലുണ്ടായ തർക്കം തീർക്കുന്നതിന് ഇടപെടുകയായിരുന്നു. 

അതെല്ലാം കഴിഞ്ഞ് 1776 ൽ സാമൂതിരി നേരത്തെ ഉണ്ടാക്കിയ കരാർ ലംഘനം നടത്തിയപ്പോൾ ഹൈദരലി വീണ്ടും മലബാറിൽ എത്തി. മലബാർ തന്റെ അധീനതയിലായി. തുടർന്ന് 1773 ൽ മലബാറും കൊച്ചിയും തിരുവിതാംകൂറും ടിപ്പുസുൽത്താന്റെ ഭരണത്തിന് കീഴിലായി. ഇത് പിന്നീട് കേരളത്തിന്റെ സാംസ്കാരിക ഉള്ളടക്കത്തിൽ പല മാറ്റത്തിനും കാരണമായി. അതിൽ ഏറ്റവും പ്രകടമായത് ഉറുദു ഭാഷ ചെലുത്തിയ സ്വാധീനമായിരുന്നു.

കൊച്ചിരാജാവുമായുണ്ടാക്കിയ ടിപ്പുവിന്റെ അടുത്ത ബന്ധം ഒട്ടേറെ പരിഷ്കാരങ്ങൾക്ക് സഹായകമായി. തൃപ്പൂണിത്തറ കൊട്ടാരത്തിൽ ഉർദു പഠനത്തിന് സൗകര്യം ഒരുക്കി. രാജകുടുംബാംഗങ്ങളെ ഉറുദു പഠിപ്പിക്കാൻ ബോംബെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് അധ്യാപകരെത്തിയിരുന്നു. ഇവരെ മുൻഷിമാർ എന്നാണ് വിളിച്ചിരുന്നത്.

മാറു മറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവർക്ക് ടിപ്പു രക്ഷകനായി. മലബാറിന്റെ മത, രാഷ്ട്രീയ രംഗത്ത് ടിപ്പു വലിയ സ്വാധീനം ചെലുത്തി. കോഴിക്കോട് അല്ലാത്ത ഒരിടത്ത്ആ സ്ഥാനം പണിയുക എന്നതായിരുന്നു പദ്ധതി. അതുപ്രകാരമാണ് ഫറോക്കിൽ കോട്ട പണിതത്. ഇവിടെ പിന്നീട് ജനവാസം ഉണ്ടായി. ഉറുദു- പേർഷ്യൻ പദമായ ഫറൂക്ക് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണ്. മലബാറിലെ വ്യാപാര ചുങ്കം പിരിവിന്റെ മേൽനോട്ടം ടിപ്പു ഏൽപ്പിച്ചത് കൊണ്ടോട്ടിയിലെ ശാഹ്‌ തങ്ങളെയായിരുന്നു. ബോംബെയ്ക്ക് അടുത്തുള്ള 'കല്യാൺ' പ്രദേശത്തു നിന്ന് വന്നതായിരുന്നു തങ്ങൾ കുടുംബം. ഇവർക്ക് ഉറുദു, പേർഷ്യൻ, മറാഠി ഭാഷകൾ നല്ല വശം ഉണ്ടായിരുന്നു. ടിപ്പുവിന്റെ ഉറുദുപത്രമായ 'ഫൗജി അഖ്ബാർ' ശാഹ്‌ തങ്ങൾക്ക് എത്തിയിരുന്നു. ഇത് ആദ്യത്തെ ഉറുദു പത്രം കൂടിയാണ്. ശാന്തമായ സ്നേഹസമ്പർക്കം വഴി ഭാഷകൾ പരസ്പരം ഇടകലർന്നപ്പോഴാണ് പദ സമ്പത്ത് വീതം വെക്കപ്പെട്ടത്.

ടിപ്പുവിന്റെ പടയോട്ട കാലത്ത് സൈന്യം കുടുംബസമേതം ആണ് കേരളത്തിന്റെ പല ഭാഗത്തും എത്തിയത്. അതിൽ ദഖ്നി മുസ്ലിങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. പഠാൻ അഥവാ പട്ടാണി മുസ്ലിംകളും ഉണ്ടായിരുന്നു. ഹനഫി മദ്ഹബ് പിന്തുടർന്നവരായിരുന്നു അവർ. ഷാഫി മദ്ഹബ് കാരനായ തദ്ദേശീയരായ മുസ്ലിംകൾ അറബി മലയാളം വഴിയായിരുന്നു ഇസ്ലാമിക പഠനം നടത്തിയിരുന്നത്. 

മൈസൂരിൽ നിന്നെത്തിയവർ പഠനം നടത്തിയിരുന്നത് ഉറുദുവിലുമായിരുന്നു. ഈ സാംസ്കാരിക കലർപ്പ് ഇരു ഭാഷകളിലേക്കും പദങ്ങൾ ചേക്കേറാൻ കാരണമായിട്ടുണ്ട്.

 തിരുവിതാംകൂർ രാജാക്കന്മാർ തങ്ങളുടെ സൈന്യത്തിലെ പ്രധാന തസ്തികകളിൽ പഠാനികളെയാണ് നിയമിച്ചിരുന്നത്. 1760ൽ തിരുവിതാംകൂറിന്റെ ചില അധികാരങ്ങൾ ആർക്കാട്ട് നവാബ്മാരിലെത്തി. ഇക്കാരണത്താൽ ഇവിടെയും ഉറുദു സ്വാധീനം ഉണ്ടായിട്ടുണ്ട്. ആദ്യമായി ഉറുദു മലയാളം നിഘണ്ടു തയ്യാറാക്കിയതും തിരുവിതാംകൂറിൽ ആയിരുന്നു. രാജകുടുംബങ്ങൾക്ക് ഉറുദുപദങ്ങളുടെ അർത്ഥമറിയാനായിരുന്നു നിഘണ്ടു തയ്യാറാക്കിയത്. 1829-1847 കാലത്ത് നിർമ്മിച്ച ഈ നിഘണ്ടു ഇന്നും തിരുവനന്തപുരം കാര്യവട്ടത്തെ manuscript ലൈബ്രറിയിൽ കാണാം. 

റവന്യൂ, നിയമം, ഭക്ഷണം, പാനീയം, മതം, ബന്ധങ്ങൾ എന്നിവയിൽ ഒട്ടേറെ പദങ്ങൾ ഉർദുവിൽ നിന്ന് വന്നവയാണ്. ചാപ്പ, ഇനാം, റദ്ദ്, തഹസിൽദാർ, വസൂൽ, സർക്കാർ, ഹർത്താൽ, ഘരാവോ, ബന്ദ്, ഫർമാൻ, ചായ സർബത്ത്, അച്ചാർ, ബിരിയാണി, ലഡു, ബോട്ടി, ആട്ട, പുലാവ്, ശീരണി, മാമൂൻ, അമ്മ, മാമു, സൂഫി, ബീവി, സാഹബ്, മുല്ല, മൗലവി, മീനാർ, അൽമാനി, ഹാജർ, കച്ചറ, രസീത്, ചാവി, റൂമാൽ, ലുങ്കി, ശാർ തുടങ്ങിയ ഒട്ടേറെ പദങ്ങൾ മലയാളത്തിന്റെ ഭാഗമായ ഉർദുവാണ്. 

കേരളത്തിൽ ആദ്യത്തെ മലയാളം നിഘണ്ടു തയ്യാറാക്കിയത് 1873ല്‍ ജർമ്മൻ പാതിരിയായ ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് ആയിരുന്നു. ഇതിനകത്ത് ധാരാളം ഉർദു പദങ്ങൾ ഹിന്ദുസ്ഥാനി എന്ന നാമത്തിൽ അടയാളപ്പെടുത്തിയിരുന്നു. കേരള മുസ്ലിംകളുടെ സാംസ്കാരിക ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ സ്ഥലമാണ് തലശ്ശേരി. മുസ്ലിം രാഷ്ട്രീയത്തിന്റെ പ്രാസ്ഥാനിക രൂപമായ മുസ്ലിം ലീഗ് വേരുറച്ചത് ചരിത്രത്തിൽ ഇവിടെയായിരുന്നു. ഉറുദു ഭാഷക്ക് ഈ രാഷ്ട്രീയ പ്രസ്ഥാനത്തോട് അഗാധബന്ധം ഉണ്ടായിരുന്നു. ഇതും കേരളത്തിലെ ഉറുദുവിന്റെ പുരോഗതിക്ക് കാലത്ത് സഹായകമായി. 

1938 മുതൽ തലശ്ശേരിയിൽ നിന്ന് എന്ന ഉറുദു മാസിക പ്രസിദ്ധീകരിച്ചിരുന്നു. മതപഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോയി ബിരുദം നേടി തിരിച്ചുവന്ന മൗലവി- മൗലാനമാർക്കൊപ്പം ഉറുദുവും കൂടി വന്നിരുന്നു. വ്യാപാരാവശ്യാർത്ഥം ബോംബെ, കറാച്ചി എന്നിവിടങ്ങളിലേക്ക് ചേക്കേറിയവർ തിരിച്ചെത്തുന്നതും ഉറുദുവുമായി തന്നെയായിരുന്നു. ഇതെല്ലാം മലയാളത്തെ സ്വാധീനിച്ചിട്ടുണ്ട്. 

അറബി മലയാളത്തിൽ കവിത രചിച്ചിരുന്ന മാപ്പിള കവികൾ ധാരാളം ഉർദുപദങ്ങൾ ഉപയോഗപ്പെടുത്തിയതായി കാണാം. സ്വത സിദ്ധമായ, താളാത്മകമായ ഉർദു ഭാഷ, പദ്യ സാഹിത്യത്തിന് നന്നേ ഇണങ്ങുന്ന ഭാഷയാണ്. കോഴിക്കോടിനെ മുർഗിക്കോട് എന്നും 'കേറി കേമ കോട തൻ മുകളിൽ' എന്ന വരിയിലെ 'ഘോട' യും 'മക്കാവേ വിട്ടുനബി പക്കാ മദീന' എന്ന വരിയിലെ പക്കാ എന്നതും എല്ലാം ഉറുദു പദങ്ങളാണ്. 

മലയാളത്തിലെ ആദ്യ നോവൽ ഇന്ദുലേഖയാണ്. എന്നാൽ അതിനും മുമ്പ് 1882ൽ ചാർ ദർവേശ് എന്ന പേർഷ്യൻ-ഉറുദു നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിലൂടെ ഒട്ടേറെ ഉർദു പദങ്ങൾ മലയാളത്തെ സ്വാധീനിച്ചതായി കാണാം.

സമാധാനപരവും സൗഹൃദ പരവുമായ പാതയിലൂടെയാണ് ഉറുദു മലയാള ഭാഷകൾ പരസ്പരം ഇഴ ചേർന്നു കിടക്കുന്നത്. ഇതൊരു മഹത്തായ സാംസ്കാരിക പൈതൃകം തന്നെയാണ്.

ഭാഷാ പഠനം ആധുനിക പ്രവണതകൾ 2

✍️പി മുഹമ്മദ്‌ കുട്ടി 

ദർശനവും ഭാഷയും തമ്മിൽ ബന്ധങ്ങളുണ്ട്. ഭാഷാധ്യാപകൻ ഭാഷാപരമായ ഉദ്ദേശലക്ഷ്യങ്ങൾ, ഭാഷാ പാഠ്യപദ്ധതികൾ, ഭാഷാ പഠനബോധന രീതികളും സാമഗ്രികളും, ഭാഷാ പഠനാന്തരീക്ഷം, ഭാഷ പഠനത്തിലൂടെ വിനയനം, വിദ്യാലയ സംവിധാനങ്ങളും മാതൃകകളും, ഭാഷാഗ്രഹണ സംഭാഷണ വായനാലേഖന സമീപനങ്ങൾ, മൂല്യനിർണയ സമീപനങ്ങൾ, ആധുനിക ദാർശനിക മാറ്റങ്ങൾ, ഭാഷയുമായി ബന്ധപ്പെട്ട ബഹുജനങ്ങളുടെ സ്വാധീനം തുടങ്ങിയവ അപഗ്രഥിച്ച് ചിന്തിച്ച് ചർച്ച ചെയ്യുന്നു.

ഭാഷ പ്രകൃതിദത്തമായി ലഭിച്ച സമ്പത്തല്ല, മറിച്ച് പരസ്പര ഇടവഴികളിലൂടെ ആർജിച്ച സാംസ്കാരിക മൂല്യങ്ങളുടെ വിഭവമാണ്. ഭാഷയുടെ ഉദ്ഭവം, വളർച്ച, രൂപം, ധർമ്മം തുടങ്ങിയവ കേന്ദ്രമാക്കിയിട്ടുള്ളതാണ് ഭാഷാ ശാസ്ത്രം.

 താഴെ കൊടുത്ത ചില ഭാഷാ ശാസ്ത്ര രീതിശാസ്ത്ര ഭാഷ സിദ്ധാന്തങ്ങളെ പറ്റിയുള്ള വസ്തുതകളും ആശയങ്ങളും തത്വങ്ങളും പ്രക്രിയകളും ഗ്രന്ഥസൂചിക കളെപ്പറ്റിയുള്ള സാമാന്യ അറിവുകളും ഉർദു അധ്യാപകന് വേണം.ഭാഷ നിർവചനം, ഭാഷയുടെ ആരംഭം, ഭാഷാ ഉല്പത്തി, ഭാഷാ ലക്ഷ്യങ്ങൾ, ധർമ്മങ്ങൾ, ഭാഷയും മനുഷ്യ സാമൂഹ്യജീവിതവും, ഇന്തോ ആര്യൻ ഭാഷ കുടുംബം, ഖദീം ഉർദു, ഘടി ബോലി, ഉർദു ഭാഷയുടെ പല പേരുകൾ, ഉറുദുഭാഷാ വികസനം, ഉറുദുഭാഷ ആരംഭം, സിദ്ധാന്തങ്ങൾ, മറ്റു ഭാഷകളോടുമായുള്ള ബന്ധങ്ങൾ, പദാവലി പോഷണങ്ങൾ, ഭാഷാ പ്രരൂപങ്ങൾ,വ്യവഹാര രൂപങ്ങളും ദർശന സമീപനങ്ങളും, ഭാഷാ ശാസ്ത്ര ഘടകങ്ങൾ, സൗത്തിയ്യാത്ത്, ഫോനീമിയ്യാത്ത്, നഹ്‌വിയ്യാത്ത്, സർഫിയ്യാത്ത്, മോർഫീമിയ്യാത്ത്, മഅനിയ്യാത്ത്, ഉസ്‌ലൂബിയ്യാത്ത്, സാഖ്ത്തിയ്യാത്ത്, ബലാഗിയാത്ത്, സമാജിയാത്ത്, ഉറുളിയാത്ത്  ഇൻഫ്രാദിയത്ത്, സോലിസാനിയത്ത്, നഫ്സിയ്യാത്ത്, താരീഖിയാത്ത്, തഹ്രീരിയ്യാത്ത്, ദഖ്നിലിസാനിയ്യാത്ത്, ദഖ്നിയ്യാത്ത്, ഇൻഫർമേറ്റീയത്ത്....etc

ഭാഷാശാരീരിക മേഖലകൾ

 ഭാഷയുമായി ബന്ധപ്പെട്ട ഡാർസനിക കാഴ്ചപ്പാടുകൾ സോഷ്യൽ നിർമ്മിതികൾ ഒരാളുടെ ഭാഷ അയാളുടെ സാമാന്യബുദ്ധിയെയും ചിന്തയും പ്രകടന പ്രയോഗങ്ങളെയും ആസ്പദിച്ചിരിക്കും ഭാഷ കാര്യക്ഷമമായി ഉപയോഗിക്കാതെ ചിന്തക്ക് പ്രവർത്തിക്കാൻ കഴിയില്ല യാഥാർത്ഥ്യങ്ങളും ഭാഷയും തമ്മിൽ പണ്ടുമുതലേ ദർശനത്തിൽ തർക്കങ്ങൾ ഉണ്ടായിരുന്നു എല്ലാ ദർശനങ്ങളുടെ അതി ഭൗതികം ജ്ഞാന സിദ്ധാന്തം മൂല്യ സിദ്ധാന്തം തുടങ്ങിയവ മൈക്രോ ലെവലിൽ അപഗ്രഥിച്ചാൽ മാത്രമേ ഓരോ ദിവസത്തിന്റെയും ഭാഷാപര സമീപനങ്ങൾ മനസ്സിലാവുകയുള്ളൂ ഡേറ്റ് ചെയ്യാൻ കഴിയും ഭാഷാ അധ്യാപകനെ ധാർഷിക ദാർശനികനാവാൻ കഴിയൂ . ദാർശനികർ അവരവരുടെ ദർശന വീക്ഷണങ്ങളെ മൂന്ന് മണ്ഡലങ്ങളിൽ വിഭജിച്ചിട്ടുണ്ട്.
1. അതിഭൗതികം (metaphysics  or ontology)
2. ജ്ഞാന സിദ്ധാന്തങ്ങൾ (epistemology)
3. മൂല്യ സിദ്ധാന്തം (axology)
         എക്കാലത്തും മറക്കാനാവാത്ത മഹാത്മാക്കളായ ചില ദാർശനികർ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ- മേഖലകളിൽ പ്രയോഗിക്കുന്ന പ്രായോഗിക പ്രശ്നങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രശ്നങ്ങളുടെ ഗർത്തങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചിന്തിക്കുന്ന അപഗ്രഥിക്കുന്ന പ്രവണതകളാണ് ദർശനത്തിന്റെത്. യഥാർത്ഥ്യം, ജ്ഞാനം, മൂല്യം ഈ മൂന്നു മണ്ഡലങ്ങൾ അപഗ്രഥിച്ച് പഠിക്കുമ്പോഴേ ഒരു ഭാഷാധ്യാപകന് ഇൻസൈറ്റ് കിട്ടുകയുള്ളൂ. അധ്യാപകരുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇത്തരം ജ്ഞാനപ്പറ്റി വരുമ്പോൾ ശ്രദ്ധയോടെ അഞ്ചാറു പ്രാവശ്യം കേൾക്കണം.
 പരമ യാഥാർത്ഥ്യത്തെപ്പറ്റി അന്വേഷണം നടത്താനുള്ള ശ്രമമാണ് അതിഭൗതികം പഠനം. ഭൗതികവും സാമൂഹികവുമായ പ്രതിഭാസങ്ങളിൽ കാണുന്ന മാറ്റങ്ങളും പരിണാമങ്ങളുമാണ് മനുഷ്യനെ ഈ ശാസ്ത്രത്തിൽ താത്പരനാക്കിയത്. അതിഭൗതിക സിദ്ധാന്തത്തിൽ പ്രത്യേകവും സാമാന്യവും /ദിശയും കാലവും/ വേദനയുടെയും സന്തോഷത്തിന്റെയും തിന്മയുടെയും യാഥാർത്ഥ്യവും ജീവന്റെ പ്രകൃതി, മനുഷ്യന്റെ ഉല്പത്തി, വിധി, സ്വാതന്ത്ര്യം, വിനയനം മുതലായ പ്രശ്നങ്ങളുണ്ട്. ഈ ലോകവും പരലോകവും പലപ്പോഴും നമ്മുടെ ചിന്താമണ്ഡലത്തിൽ വരുന്നതും അതിഭൗതികം തന്നെ.
 ജ്ഞാന സിദ്ധാന്തത്തെ ദർശനികർ വിജ്ഞാനശാസ്ത്രം, വിജ്ഞാന വഴികൾ, വിജ്ഞാന പ്രരൂപങ്ങൾ എന്നൊക്കെ പറയുന്നു. ഈ പ്രപഞ്ചത്തിൽ ജ്ഞാനം ലഭിക്കുന്ന വഴികൾ പണ്ടുമുതലേ ചർച്ച ചെയ്യപ്പെടുന്നു. ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽപരം പ്രവാചകരെ സർവ്വശക്തൻ ജനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് ജനങ്ങളുടെ സന്ദേശ വാഹകരാക്കി നല്ല ഉപദേശങ്ങളും കാലത്തിനനുസരിച്ചുള്ള നല്ല നല്ല മാതൃകകളും കൊടുത്തിട്ടുണ്ട്. തൗറാത്ത്, സബൂർ, ഇഞ്ചിൽ, ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളും പല പ്രവാചകർക്കും ഗബ്രിയേൽ മാലാഖ മുഖേന സർവ്വശക്തൻ കനിഞ്ഞു നൽകിയിട്ടുണ്ട്. പ്രവാചകരുടെ ജീവിതവും മാർഗങ്ങളും മാതൃകകളും അന്ത്യപ്രവാചകന്റെ ഹദീസും മാതൃകകളും പ്രപഞ്ച വ്യക്തികൾക്ക് ജ്ഞാനാത്മകമായി സിദ്ധിച്ചിട്ടുണ്ട്. പല കാലഘട്ടത്തിൽ വന്ന സൂഫികളും മഹർഷികളും മനുഷ്യർക്ക് നല്ല ജീവിതവിജയമാർഗ്ഗങ്ങളും ജ്ഞാന സമ്പത്തും നൽകിയിട്ടുണ്ട് പല പ്രവാചകരുടെയും ജീവിതം മനസ്സിലാക്കുമ്പോൾ അറിവുകളും മാതൃകകളും ലഭിക്കുന്നു.

 ശാരീരികമായും ശാസ്ത്രപരമായും അപഗ്രഥിക്കുമ്പോൾ മനുഷ്യന് പലതും ജന്മനാ കിട്ടിയിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെയും ആന്തരിക ഇന്ദ്രിയങ്ങളിലൂടെയും വാസനകളിലൂടെയും പാരമ്പര്യമായും പരിസര ഇടപാടുകളിലൂടെയും ഒരുപാട് അറിവ് മണ്ഡലങ്ങൾ ലഭ്യമായിട്ടുണ്ട്. നിരീക്ഷണ താരതമ്യ സാമ്യ വ്യത്യാസങ്ങളിലൂടെ വർഗീകരിച്ചും അപഗ്രഥിച്ചും സാമാന്യവൽക്കരിച്ച അറിവ് ഭണ്ഡാരങ്ങൾ നിറയുന്നു. മനുഷ്യന് സ്വപ്നത്തിലൂടെയും ഇൻട്യൂഷനിലൂടെയും ഒതോറിറ്റി ആഗമന സമീപനങ്ങളിലൂടെയും അറിവുകളുടെ സീമ വർദ്ധിക്കുന്നു. ജ്ഞാന ഉറവിടങ്ങളുടെ കേന്ദ്രങ്ങൾ ഇനിയും പറയാനുണ്ട്. പരമ്പരാഗത സാമൂഹിക വൈയക്തിക ഇടപെടലുകൾ, സാംസ്കാരിക കൈമാറ്റ വഴികൾ, സാമൂഹ്യ വിപ്ലവങ്ങളിലൂടെയുള്ള അറിവിന്റെ സീമകൾ, ജ്ഞാന വഴികൾ, എളുപ്പമാവാനുള്ള ജ്ഞാന രീതി ശാസ്ത്രങ്ങളും ജ്ഞാനാന്തരീക്ഷങ്ങളും 

ഭാഷാ പഠനം ആധുനിക പ്രവണതകൾ 1

 ✍️ പി മുഹമ്മദ്‌ കുട്ടി 

 വളരെ വിപുലമായ അർത്ഥത്തിലാണ് നാം വിദ്യാഭ്യാസത്തെ കാണുന്നത്. ഒരു മനുഷ്യൻ ജീവിതത്തിൽ ഉടനീളം വിദ്യാഭ്യാസ പ്രക്രിയകൾക്ക് വിധേയനായി കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ വേദിക് വിദ്യാഭ്യാസം, ബുദ്ധമത /ജൈനമത വിദ്യാഭ്യാസം, പ്രാചീന ദ്രാവിഡ വിദ്യാഭ്യാസം, ഇസ്ലാമിക വിദ്യാഭ്യാസം, ബ്രിട്ടീഷ് ഭരണകാല വിദ്യാഭ്യാസം, അടിസ്ഥാന വിദ്യാഭ്യാസം, സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസം തുടങ്ങിയവയെ കുറിച്ച് നമുക്ക് നന്നായി അറിയാം. മേൽപ്പറഞ്ഞ വിദ്യാഭ്യാസ ഘട്ടങ്ങളിലെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ, പാഠ്യപദ്ധതി, രീതിശാസ്ത്രഭരണ പ്രക്രിയകൾ, അന്തരീക്ഷം, വിനയം, അധ്യാപക സമീപനങ്ങൾ, പഠിതാക്കളുടെ സമീപനങ്ങൾ, വിദ്യാലയ സംവിധാനങ്ങൾ, ഗുണഗണ സമീപനങ്ങൾ തുടങ്ങിയവയും നമ്മൾ അധ്യാപകർക്ക് അറിയാം. ജനാധിപത്യ മതേതരത്വ സാമൂഹ്യ സമസ്ത സമീപനങ്ങളും പ്രതിഫലിച്ചു കാണുന്നുണ്ട്.

വ്യക്തിയുടെ സമഗ്ര സ്വഭാവം രൂപവൽക്കരണത്തിന്, സമ്പൂർണ്ണ കഴിവുകൾ വികസിപ്പിക്കുന്നതിന്, വ്യക്തിയുടെ ജീവിത സമ്പൂർണ്ണ പ്രക്രിയയാക്കുന്നതിന്, സമൂഹ സൃഷ്ടിപ്പിന്, വിജ്ഞാന സമ്പാദനത്തിന് വ്യക്തിയുടെ അഭിക്ഷമതക്കനുസരിച്ച് തൊഴിലിൽ പ്രവേശിക്കുന്നതിന് വ്യക്തിയുടെ ആത്മീയ മാനസിക വൈകാരിക പോഷണത്തിന് വൈയക്തിക ഉദ്ഗ്രഥനത്തിന്, ദേശീയ ഗ്രന്ഥത്തിന്, വ്യക്തിയും സമൂഹവും ഒന്നിച്ച് വികസിക്കുന്നതിന് വസുദൈവ കുടുംബത്തിന് തുടങ്ങിയ ഒരുപാട് ലക്ഷ്യങ്ങൾ നാം വിദ്യാഭ്യാസത്തിന് കാണുന്നുണ്ട്. പഠന പദ്ധതിയിലും ആസൂത്രണങ്ങളിലും എല്ലാ മേഖലകളിലും ഇവ മുൻകൂട്ടി കാണുന്നു.

 ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറകളാണ് ദർശനം, സാമൂഹ്യ ശാസ്ത്രം, മന:ശാസ്ത്രം. ഈ ത്രിമൂർത്തികൾ ഇല്ലാതെ വിദ്യാഭ്യാസ പ്രക്രിയകൾ ഇല്ല. 

 പരമമായ സത്യത്തെ അറിയാനും അപഗ്രഥിക്കാനുമുള്ള ക്രമാനുഗതമായി ശ്രമമാണ് ദർശനം തത്വശാസ്ത്രം യാഥാർത്ഥ്യത്തെപ്പറ്റി അവസാനിക്കാത്ത അഭിപ്രായ ഭേദങ്ങൾ ഈ പ്രസ്താവന സൃഷ്ടിക്കുന്നുണ്ട് പല ദാർശനികരും അവരുടെ ദർശന നിർവചനങ്ങൾ നിരത്തുന്നുണ്ട് പ്രകൃതിയെ സംക്ഷേപിച്ച് കാണാനുള്ള അന്വേഷണം മനുഷ്യ മനസ്സിന്റെ പ്രപഞ്ചവുമായുള്ള സംഘടന സുവിക്തമായി ചിന്തിക്കാനും വിവേചിക്കാനുമുള്ള അസാധാരണവും അനസ്യൂതവുമായ പരിശ്രമം ജ്ഞാന തൃഷ്ണ എന്ന ആശയം വരുന്ന Philo, Sofia എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് philosophy എന്ന പദം വരുന്നത് ഫിലോ (സ്നേഹം) സോഫിയ (വിവേകം) കൂടുംതോറും കാഴ്ചപ്പാടിൽ, ദർശനത്തിൽ മാറ്റം ഉണ്ടാവുന്നു ജീവിതത്തിന്റെ ലക്ഷ്യങ്ങൾ എന്തായിരിക്കണം എന്ന് വിദ്യാഭ്യാസവും നമുക്ക് നൽകുന്നു. അത്രക്കും അഭേദ്യമായ ബന്ധം വിദ്യാഭ്യാസത്തിനും ദർശനത്തിനും ഉണ്ട്. ദർശനം ജീവിതത്തിന്റെ തിയറിയും വിദ്യാഭ്യാസം പ്രാക്ടീസും ആണ്. ദർശന ശാഖകൾ ഒരുപാടുണ്ട്. ദാർശനികർ അവരവരുടെ ദാർശിക സിദ്ധാന്തങ്ങളും യാഥാർത്ഥ്യങ്ങളും ജ്ഞാന വഴികളും മൂല്യങ്ങളും സമർപ്പിക്കുന്നു . നാം വ്യക്തികൾ എല്ലായിപ്പോഴും പലപ്പോഴും ഉണ്ട്. ചിലപ്പോഴും ചില ഘട്ടങ്ങളിലും നടത്തുന്നവരാണ്. ദർശനം എന്താണ്? എന്തിനാണ്? നമ്മുടെ ജീവിതത്തിൽ ഇതിന്റെ പ്രസക്തി എന്താണ്? ഈ ലോകം എന്നുണ്ടായി? എങ്ങനെ ഉണ്ടായി? നാം മരിച്ചാൽ എങ്ങോട്ട് പോകുന്നു? പ്രപഞ്ചം, യാഥാർത്ഥ്യം, ആത്മാവ്, നന്മകൾ, തിന്മകൾ, സൗന്ദര്യ പ്രകൃതി, ജീവിത വിജയം തുടങ്ങിയവയെ കുറിച്ച് പലതും ചിന്തിച്ച് അപഗ്രഥിച്ച് നാം ചോദിക്കാറുണ്ട് ഇത്തരം ചോദ്യങ്ങൾക്ക് പ്രതികരണങ്ങൾ കണ്ടെത്താൻ  ശ്രമിക്കുന്ന വ്യക്തിയാണ് ദർശനികൻ ഓരോരുത്തരുടെയും ദാർശനിക വീക്ഷണമാണ് അയാളുടെ തത്ത്വസംഹിത.

 ദർശനവും വ്യക്തിയുടെ ബുദ്ധിയും തമ്മിൽ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. സാമാന്യമായ വിവേചന ശക്തി കാര്യകാരണസഹിതം സാമാന്യബുദ്ധിക്ക് നിരക്കുന്നത് സമൂഹത്തിലെ വിശ്വാസങ്ങൾക്കും, സാംസ്കാരിക ഘടകങ്ങൾ വിമോചന പ്രസ്ഥാനങ്ങൾക്കും നിരക്കുന്നത് സമൂഹ സംഹിതകൾക്കും മൂല്യങ്ങൾക്കും വിലകൽപ്പിച്ചുകൊണ്ട് മുന്നേറാൻ സാമൂഹ്യ ആചാരങ്ങൾ സ്ഥാപനങ്ങളുടെ ഫലം പൂർത്തിയാക്കുന്ന, റിസൈൻമെന്റ് പ്രവർത്തനങ്ങളുടെ ഫലങ്ങൾ ഇവയെല്ലാം ദർശനം ചർച്ച ചെയ്യുമ്പോൾ മുന്നിൽ വരുന്നു. സാമാന്യബുദ്ധി പ്രശ്നങ്ങൾക്ക് പരസ്പരവിരുദ്ധങ്ങളായവയും പരസ്പരാനുകൂലികളായ പരിഹാരങ്ങളുമാണ് തരുന്നത്. സാമാന്യബുദ്ധിയെ സംസ്കരിക്കുവാൻ ശാസ്ത്രീയ രീതികളും ദാർശിക രീതികളും ഉണ്ട്. ദാർശനിക രീതികൾ ശാസ്ത്രീയ രീതികളിൽ നിന്നും വ്യത്യസ്തമാണ്. ദാർശനിക രീതി പ്രശ്നത്തിന്റെ എല്ലാ വശങ്ങളെയും കണക്കിലെടുത്തുകൊണ്ട് സമഗ്രമായി പരിശോധിക്കുന്നു . ആകെയുള്ള വീക്ഷണം ലഭിക്കുന്നതിന് നിലവിലുള്ള സാമാന്യ വീക്ഷണത്തെയും പാരമ്പര്യത്തെയും ഉരുത്തിരിഞ്ഞു വന്ന വീക്ഷണങ്ങളെയും പരിശോധിക്കുകയാണ് ചെയ്യുന്നത്.

 സ്പഷ്ടവും ക്രമീകൃതവുമായ ദർശനത്തിന്റെ ആവശ്യം നാം എപ്പോഴും ചിന്തിക്കുന്നുണ്ട് ലോകത്തെ വീക്ഷിക്കുന്നതും പ്രശ്നങ്ങളെ നേരിടുന്നതും എല്ലാം ഇതുമായി ബന്ധപ്പെട്ട ദർശനം ഒരു ഉൽപന്നമാണ് പ്രക്രിയയാണോ എന്ന് പല ദാർശനികരും ചിന്തിച്ചിട്ടുണ്ട് വിജ്ഞാനത്തിന്റെ സംഘാടമാണിത് ഏകീകരിക്കപ്പെട്ട വിജ്ഞാനമാണ് ഇത് പരിപൂർണ്ണ ജ്ഞാനം നേടാൻ ആർക്കും സാധ്യമല്ല വിജ്ഞാന വീക്ഷണം ആണിത് തനിക്ക് സിദ്ധിച്ച ഞാനും കൊണ്ട് തൃപ്തനായി കഴിഞ്ഞുകൂടുന്ന ഒരു വിജ്ഞാനിയെ കാൾ സത്യാന്വേഷിയായ ഒരു അജ്ഞാനാണ് ധാർഷിക ദർശനികൻ എന്ന പേരിന് സത്യാന്വേഷണമാണ് സത്യത്തേക്കാൾ കാമ്യം. എന്തുകൊണ്ട് മനുഷ്യൻ ചിന്തകൻ ആവുന്നു അധ്യാപകൻ ഒരു ചിന്തകനാണ് പലതരത്തിലും പല രീതിയിലും ചിന്തയിൽ മുഴുകുന്നു. പ്രത്യക്ഷ ചിന്തകളും പരോക്ഷ ചിന്തകളുമുണ്ട്. സംവ്രജന ചിന്തകൾ, വിവ്രജന ചിന്തകൾ,സൃഷ്ടിപര ചിന്തകൾ, പ്രശ്നപരിഹാര ചിന്തകൾ, പ്രതിഫലാത്മക ചിന്തകൾ, ക്രിട്ടിക്കൽ ചിന്തകൾ തുടങ്ങി പല പേരുകളിലും സന്ദർഭോചിതം നാം ഉപയോഗിക്കുന്നു. വിമർശനാത്മക ചിന്തയിലൂടെ ചോദ്യം ചെയ്യാനും ആധിപത്യത്തെ വെല്ലുവിളിക്കാനും വ്യക്തികളെ തയ്യാറെടുപ്പിക്കുന്നു. തന്നിൽ നിന്ന് വേർപെട്ടു നിൽക്കുന്ന സമൂഹത്തെയാണ് തന്നെ തന്നെയാണ് വിമർശനാത്മക അവബോധം നേടാൻ വ്യക്തി കളെയും സമൂഹത്തെയും സഹായിക്കുന്ന ഒരു ദാർശനിക പ്രക്രിയ എന്ന് പറയുന്നത്.

ദർശനത്തിന്റെ പ്രേരകങ്ങളിൽ ജിജ്ഞാസ, പ്രശ്നപരിഹാരം biophysical speech organ ന്റെയും ഘടകങ്ങൾ വ്യക്തിയെ പലപ്പോഴും കുഴക്കുന്ന പൊരുൾ തേടാൻ ഓർമ്മിക്കാനും ഭാവനം ചെയ്യാനും കാര്യകാരണ വിചാരം ചെയ്യാനും ഒട്ടധികം പ്രതീകങ്ങൾ താല്പര്യത്തിൽ എടുക്കാനും പ്രേരണയും പ്രചോദനവും വേണ്ടതും യുക്തിചിന്ത തുടങ്ങിയ പ്രേരകങ്ങൾ ദർശനാധിഷ്ഠിതമാണ് ദർശനത്തിന്റെ മുഖ്യ ധർമ്മങ്ങളിൽ സംക്ഷേപ ഫലങ്ങൾ മാനസിക ധർമ്മങ്ങൾ പ്രായോഗിക ഫലധർമ്മങ്ങൾ വിമർശനാത്മക ധർമ്മങ്ങൾ തുടങ്ങിയ ചർച്ചകൾ ചെയ്യപ്പെടുന്നു.


സ്വാതന്ത്ര്യസമരം കേരളവും ഉർദു ഭാഷയും

✍️ ഡോക്ടർ കെ പി ശംസുദ്ദീൻ തിരൂർക്കാട് 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പങ്കുവഹിച്ച ഭാഷയാണ് ഉറുദു. കവിതകൾ, മുദ്രാവാക്യങ്ങൾ, നാടകം,  നോവൽ, ചെറുകഥ എന്നിങ്ങനെയുള്ള ഉർദു സാഹിത്യസൃഷ്ടികൾ സമരത്തെ എക്കാലത്തും ആവേശഭരിതമാക്കിയിരുന്നു. സമരസന്ദേശം ജനങ്ങളിലേക്ക് പകർന്നതിൽ ഉർദുപത്രങ്ങളും മറ്റ് അച്ചടി പ്രസിദ്ധീകരണങ്ങളും മുഖ്യപങ്ക് വഹിച്ചു. മതഭേദമന്യേ ജനങ്ങൾ വായിച്ചിരുന്നത് ഉറുദുപത്രങ്ങൾ ആയിരുന്നു അതുകൊണ്ടുതന്നെ ഉറുദു പ്രസിദ്ധീകരണങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്നു.

 സ്വാഭാവികമായും സമരത്തിന്റെ ജ്വാലകൾ കേരളത്തിലും ആളിപ്പടരാൻ തുടങ്ങി. കേരളത്തിലെ ജനങ്ങളെ അന്നും ഒരുമിപ്പിച്ചത് പൊതുഭാഷയായ മലയാളമായിരുന്നു. എങ്കിലും കേരളത്തിൽ പോലും ഉറുദുഭാഷ ചെലുത്തിയ സ്വാധീനത്തെ അവഗണിക്കാനാകില്ല. വൈദേശിക ആധിപത്യത്തിന് തുടക്കമിട്ട പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായത് കേരളതീരത്ത് ആണല്ലോ.

 1498 മെയ് മാസം കോഴിക്കോട്ടെത്തിയ വാസ്കോഡഗാമയുടെ സംഘം നടത്തിയ മലബാർ പിടിച്ചെടുക്കാനുള്ള ശ്രമം വിഫലമാക്കിയത് സാമൂതിരിയായിരുന്നു 1530 ൽ ചാലിയത്ത് പോർച്ചുഗീസുകാർ സ്ഥാപിച്ച കോട്ടയം അതിലെ യുദ്ധസാമഗ്രികളും പിടിച്ചെടുക്കാൻ വേണ്ടി സാമൂതിരി യുദ്ധം പ്രഖ്യാപിച്ചു. സാമൂതിരിയുടെ നായർ പടയും കടൽത്തീരം കാത്ത കുഞ്ഞാലി മരയ്ക്കാരുടെ മാപ്പിള സൈന്യവും പോർച്ചുഗീസുകാരെ കീഴ്പ്പെടുത്താൻ ആവില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് അയൽ സംസ്ഥാനമായ ബീജപൂരിലെ ആദിൽ സുൽത്താനേറ്റിനോട് സൈനിക സഹായം അഭ്യർത്ഥിച്ചു തുടർന്ന് അവിടെയുള്ള ഭരണാധികാരിയായ അലി ആദിൽ ഷാ ഒന്നാമൻ ആയിരക്കണക്കായ തന്റെ സൈന്യത്തെ കോഴിക്കോട്ടേക്ക് അയക്കുകയും സാമൂതിരിയുടെ സൈന്യവുമായി ചേർന്ന് പോർച്ചുഗീസ് പടയോട് ഏറ്റുമുട്ടി 1571ൽ ചാലിയം കോട്ട പിടിച്ചെടുത്ത് അവരെ കീഴ്പെടുത്തി.

 ബീജ പുരയിൽ നിന്ന് സൈന്യത്തിലെ ഭൂരിഭാഗവും കോഴിക്കോട് തന്നെ താമസമാക്കുകയായിരുന്നു. അവരുടെ സംസാരഭാഷ അക്കാലത്ത് എന്നും പറയുമായിരുന്നു. മലയാളികളായ സൈനികരുമായുള്ള അവരുടെ ആശയവിനിമയം ഉറുദുവിൽ ആയിരുന്നു. അങ്ങനെയാണ് വൈദേശിക വിരുദ്ധ പോരാട്ടത്തിൽ ആദ്യമായി കേരളത്തിൽ ഉർദുവിന്റെ സാന്നിധ്യം ഉണ്ടാകുന്നതെന്ന് പറയാം.

 പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയെ കീഴടക്കാൻ എത്തിയ ബ്രിട്ടനെ ദക്ഷിണേന്ത്യയിൽ നേരിട്ടത് ടിപ്പുസുൽത്താൻ ആയിരുന്നു ടിപ്പുവിന്റെ ഭരണത്തിലായിരുന്നു മലബാർ ടിപ്പുവിന്റെ സൈനികർക്കായി പ്രസിദ്ധീകരിച്ച പത്രം ആയിരുന്നു ഫൗജി അഖ്ബാർ എന്ന ഉർദു പത്രം. ഇത് 1794 മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. മലബാർ കൊണ്ടോട്ടിയിലെ തങ്ങൾക്ക് ഈ ആഴ്ചപ്പതിപ്പ് ലഭിച്ചിരുന്നു ബോംബെയ്ക്ക് അടുത്തുള്ള കല്യാണില്‍ നിന്നു വന്ന ശാഹ തങ്ങൾക്കായിരുന്നു മലബാറിലെ കുറെ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കപ്പെട്ടിരുന്നത്. തങ്ങൾക്ക് ഉറുദു അറബി പേർഷ്യൻ മറാഠി എന്നീ ഭാഷകൾ എല്ലാം നന്നായി അറിയാമായിരുന്നു  ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനായി മെനയേണ്ട തന്ത്രങ്ങൾ, ശ്ലോകങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവയെല്ലാം ഫൗജി അഖ്ബാറിൽ വന്നുകൊണ്ടിരുന്നു. ഷാഹ് തങ്ങൾ മുഖേന ഫൗജി അഖ്ബാർ ഇവിടെയുള്ള സൈനികർക്ക് ലഭിച്ചിരുന്നു. കേരളത്തിലെ ഉറുദുഭാഷാ പ്രചരണ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇത് കാണാനാകും.

 കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരായ പിൽക്കാലത്ത് നടന്ന ഏറ്റവും വലിയ ചെറുത്തുനിൽപ്പായിരുന്നു 1921 ലെ ഖിലാഫത്ത് പ്രക്ഷോഭം. കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും കൈകോർത്ത പ്രക്ഷോഭത്തിൽ അനല്പമായ സ്വാധീനമായിരുന്നു ഉറുദു ഭാഷക്കുണ്ടായിരുന്നു.

 മതപണ്ഡിതൻ കൂടിയായിരുന്ന ആലി മുസ്ലിയാരായിരുന്നു ഖിലാഫത്ത് സമരത്തിന്റെ മുന്നണി പോരാളി. ബോംബെയിൽ വെച്ച് കേൾക്കാനിടയായ മൗലാനാ മുഹമ്മദലിയുടെ ഉജ്ജ്വലമായ ഉർദു പ്രസംഗമായിരുന്നു സമരത്തിൽ സജീവമാകാനുള്ള ആലി മുസ്ലിയാരുടെ പ്രേരണ. കൂടാതെ ഹംദർദ് പോലെയുള്ള ഉറുദുപത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വായനക്കാരൻ കൂടിയായിരുന്നു മുസ്ലിയാർ.

 സമരമുഖത്ത് ബ്രിട്ടന്റെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. 1910 ൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ പരോക്ഷമായ പങ്കുവഹിച്ചു എന്ന് ആരോപിച്ച് തന്നെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഹാജി ബോംബെയിലെത്തി ഉറുദു പഠിച്ചതിനുശേഷം ഹജ്ജിന് യാത്രതിരിച്ചു. കപ്പലിലുള്ള യാത്രാമധ്യേ ഒരു മതപണ്ഡിതനിൽ നിന്ന് കൂടുതലായി ഉറുദു പഠിച്ചു നാലുവർഷത്തെ മക്കാവാസത്തിനിടയിൽ ശൈഖുൽ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസനിൽ നിന്ന് ഉറുദുവിൽ കൂടുതൽ പ്രാവീണ്യം നേടി. മക്കയിൽ നിന്ന് തിരിച്ച് മലബാറിലെത്തി സമരത്തിന് ധീരമായ നേതൃത്വം നൽകിയ അദ്ദേഹത്തെ 1922 ജനുവരി 7ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യുകയും ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ വച്ച് വെടിവെച്ച് കൊല്ലുകയും ചെയ്തു. വധശിക്ഷ നടപ്പാക്കും മുമ്പ് അവസാനമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഉറുദുവിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഹാജി മറുപടി പറഞ്ഞതും ഉറുദുവിൽ ആയിരുന്നു.

 1920 ജൂൺ മാസത്തിൽ അലഹബാദിൽ ചേർന്ന ഖിലാഫത്ത് സമ്മേളനത്തിൽ പുറപ്പെടുവിച്ച ഫത്‌വ ഉറുദുവിലായിരുന്നു. മൗലാനാ ആസാദ്, മുഹമ്മദലി ജൗഹർ അടക്കമുള്ള ആയിരക്കണക്കായ പണ്ഡിതരാണ് ഇതിൽ ഒപ്പ് വെച്ചിരുന്നത്. പുസ്തകരൂപത്തിൽ തയ്യാറാക്കിയ ഈ ഫത്‌വയുടെ കോപ്പി പൊന്നാനിയിലും എത്തിയിരുന്നു. ഇത് വിവർത്തനം ചെയ്യാൻ പൊന്നാനിയിലെ ഖിലാഫത്ത് കമ്മിറ്റി മദ്രസ അധ്യാപകനും ഉറുദു പണ്ഡിതനുമായ ഈ മൊയ്തു മൗലവിയെ സമീപിച്ചു. വിവർത്തകനായ മൗലവി ഇതിലെ ആശയങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമരം മുഖത്ത് സജീവമായി.

 കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അലിഗർ ജാമിയ മില്ലിയയിൽ പഠിക്കുമ്പോൾ മൗലാന ആസാദ് ഉർദുവിൽ രചിച്ച 'മസ്അലയെ ഖിലാഫത്ത് വ ജസീറയെ അറബ്' എന്ന കൃതി വായിച്ചിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പഠനം പൂർത്തിയാക്കും മുമ്പേ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയത്. 1920 ഫെബ്രുവരി 28ന് കൽക്കത്തയിൽ ചേർന്ന ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസിൽ ആസാദ് ചെയ്ത പ്രസംഗം ആയിരുന്നു ഈ പുസ്തകം.

 1920ൽ കോഴിക്കോട് കടപ്പുറത്ത് ബീ ഉമ്മ (സഹോദരങ്ങളുടെ മാതാവ്) പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി എത്തിയപ്പോൾ ചെയ്ത പ്രസംഗം ഉറുദുവിലായിരുന്നു. മലബാറിലെ സമരപോരാട്ടങ്ങൾക്ക് കരുത്തുപകർന്ന പ്രസംഗമായിരുന്നു അത്.

 ഖിലാഫത്ത് കമ്മിറ്റികളുടെ എല്ലാ കത്തിടപാടുകളും നോട്ടീസ്, പോസ്റ്റർ എന്നിവയും ഉറുദുവിലായിരുന്നു കേരളത്തിൽ എത്തിയിരുന്നത്. കോഴിക്കോട് നഗരത്തിലെ പൊതു ചുമരുകളിൽ കണ്ടിരുന്ന സമരപോസ്റ്ററുകൾ എല്ലാം ഉർദുവിലായിരുന്നു. എംപി നാരായണമേനോൻ, തറമ്മൽ കൃഷ്ണൻ പോലെയുള്ള സമരസേനാനികൾക്കെല്ലാം ഉറുദു നന്നായി അറിയാമായിരുന്നു. നേതൃത്വത്തിൽ ഉണ്ടായിരുന്ന പലരേയും ഇ മൊയ്തു മൗലവിയായിരുന്നു ഉറുദു പഠിപ്പിച്ചിരുന്നത്.

 1921ലെ സമാനതകൾ ഇല്ലാത്ത ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ പോരാളികൾക്കെതിരെ ഭരണകൂടം ചെയ്ത ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും പുറം ലോകത്തെ എത്തിച്ചതിൽ വലിയ പങ്കുവഹിച്ച പത്രമാണ് 'സമീന്ദാർ'. 86 ലേഖനങ്ങളാണ് സമീറിൽ മലബാർ സമരം സംബന്ധിച്ച് പരമ്പരയായി പ്രസിദ്ധീകരിച്ചത്. സമീന്ദാറിന്റെ പത്രാധിപരായ മൗലാന സഫർ അലി ഖാൻ മൂന്നുതവണയാണ് മലബാറിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്. അദ്ദേഹം മലബാറിലെ മാപ്പിള വീര്യത്തെ പരാമർശിച്ച് 5 ഉറുദു കവിതകൾ രചിച്ചിട്ടുണ്ട്. ഇതേ പത്രത്തിൽ ബ്രിട്ടീഷ് വിരുദ്ധ കവിത പ്രസിദ്ധീകരിച്ചതിന് എം എൻ സത്യാർത്ഥി ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാസെ അഛാ, മൗലാന ഹസ്രത്ത് മൊഹാനിയുടെ 'ഇങ്കുലാബ് സിന്ദാബാദ്' എന്നിവ കേരളത്തിൽ എങ്ങും അലയടിക്കുന്ന ഉറുദു ശബ്ദമാണ്. കേരളത്തിലെ സ്വാതന്ത്ര്യസമരത്തിൽ ഒരു ഭാഷ എന്ന നിലയിൽ ഉറുദുവഹിച്ച പങ്ക് ഇനിയും എത്രയോ അനാവരണം ചെയ്യാനാകും.

വാക്കുകൾ പൂക്കുന്ന ഉദ്യാനം

 ✍️ ഡോക്ടർ ശരത് മണ്ണൂർ

ഉർദു കവിതക്ക് പനിനീർ പൂക്കളുടെ സുഗന്ധം നൽകിയ കവിയാണ് 2023ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ ഗുൽസാർ. ഇന്ത്യയിൽ ഉർദു സാഹിത്യത്തിന്റെ വളർച്ചയിൽ വളരെ വലിയ പങ്കുവഹിച്ച എഴുത്തുകാരനാണ് അദ്ദേഹം. വിഖ്യാതനായ കവി എന്ന നിലയിലാണ് ഉറുദു സാഹിത്യ ലോകത്ത് ഗുൽസാറിന്റെ സ്ഥാനം എങ്കിലും അവക്കൊപ്പം ഒട്ടേറെ ചെറുകഥകളും നോവലുകളും ആ തൂലികയിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്. ഹിന്ദി ചലച്ചിത്രലോകത്തും ഗുൽസാർ എന്ന പേര് സുപരിചിതമാണ്.

 1934 ആഗസ്റ്റ് 18ന് പഞ്ചാബിലെ ദിനായിൽ ജനിച്ച സമ്പൂരൺ സിംഗ് കർള ചെറുപ്പം മുതൽ തന്നെ സംഗീതത്തിലും സാഹിത്യത്തിലും ആകൃഷ്ടനായിരുന്നു. വിഖ്യാത സംഗീതജ്ഞരായ രവിശങ്കർ, അലി അക്ബർ തുടങ്ങിയവർ നയിച്ചിരുന്ന നിരവധി സംഗീത സഭകളിൽ അദ്ദേഹം പങ്കെടുക്കുമായിരുന്നു. വിഭജനത്തെ തുടർന്നുണ്ടായ അനിശ്ചിതമായ സാമൂഹികാന്തരീക്ഷത്തിൽ ജന്മസ്ഥലം ഉപേക്ഷിക്കേണ്ടി വന്ന കുടുംബം അമൃത്സറിൽ താമസമാക്കി. തുടർന്ന് ജീവ സന്ധാരണത്തിനായി മുംബൈയിലെത്തിയ സംപൂരൻ സിംഗിന് അവിടുത്തെ ഒരു വർക്ക് ഷോപ്പിൽ ജോലി കിട്ടി. അവിടെവെച്ച് തികച്ചും യാദൃശ്ചികമായാണ് ബോളിവുഡിന്റെ അഭ്രത്തിളക്കത്തിലേക്ക് അദ്ദേഹം നടന്നു കയറിയത്. പ്രശസ്ത സംവിധായകൻ വിമൽ റോയ്, കവിയും ഗാനരചയിതാവുമായ ശൈലേന്ദ്ര എന്നിവരുമായുള്ള സൗഹൃദമാണ് ചലച്ചിത്രത്തിന്റെ ലോകത്തേക്കുള്ള വഴി തുറന്നത്. ഗുൽസാർ എന്ന തൂലികാനാമം സ്വീകരിച്ചു ബന്ദിനി എന്ന ചലച്ചിത്രത്തിന് ഗാന എഴുതി കൊണ്ടായിരുന്നു തുടക്കം. എസ് ഡി ബർമൻ എന്ന സംഗീത പ്രതിഭ ചിട്ടപ്പെടുത്തിയ 'മോരാ ഗോരാ ആംഖ് ലയിലെ ' എന്ന ഗാനം ആലപിച്ചത് ലതാമങ്കേഷ്കർ ആയിരുന്നു. ആദ്യഗാനം നൽകിയ അത്ഭുതപൂർവ്വമായ വിജയം തുടർന്നുവന്ന ഒട്ടേറെ ഗാനങ്ങൾ രചിക്കാൻ അദ്ദേഹത്തിന് അവസരം ഒരുക്കി. അവിടെന്നങ്ങോട്ട് ഏകദേശം ആറു പതിറ്റാണ്ടോളം ഉറുദു കവിതയിലും ചലച്ചിത്രത്തിലും തന്റെ പ്രതീക്ഷയുടെ സുഗന്ധം പടർത്തുകയാണ് ഗുൽസാർ കാവ്യരംഗത്തും ചലച്ചിത്രരംഗത്തും ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിരുന്നു സാഹിത്യ അക്കാദമി അവാർഡിന് പുറമേ ദാദാസാഹിബ് ഫാൽക്കെ അവാർഡ് പത്മവിഭൂഷൻ തുടങ്ങിയ രാജ്യത്തെ അത്യുന്നത ബഹുമതികൾ ഗുൽസാറിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 2009 ഓസ്കാറും 2010 ൽ ഗ്രാമി അവാർഡും അദ്ദേഹം കരസ്ഥമാക്കി. ഇപ്പോൾ 2023ലെ ജ്ഞാനപീഠവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുമ്പോൾ അർഹമായ കൈകളിൽ ഇന്ത്യയുടെ അത്യുന്നത സാഹിത്യ ബഹുമതി എത്തിച്ചേർന്നതിന്റെ ആഹ്ലാദത്തിലാണ് സഹൃദയ ലോകം.

 ഉറുദു സാഹിത്യത്തിന്റെ ഉയർച്ചയിലും വളർച്ചയിലും വലിയ പങ്കുവഹിച്ച എഴുത്തുകാരനായ ഗുൽസാർ ഉർദുവിന് പുറമേ പഞ്ചാബി ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലും എഴുതിയിട്ടുണ്ട്. വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഗുൽസാർ എഴുതിയ നിരവധി കഥകൾ വലിയ സഹൃദയ ശ്രദ്ധ നേടുകയുണ്ടായി ആദ്യ നോവൽ 'TWO' സാധാരണക്കാരനായ ജനങ്ങളുടെ ജീവിതത്തിലും മനസ്സിലും വിഭജനം സൃഷ്ടിച്ച വലിയ മുറിവുകളുടെ കഥ പറയുന്നു. ആദ്യ കവിതാ സമാഹാരം selected poems എന്ന പേരിൽ പ്രസിദ്ധീകരിച്ചു തുടർന്ന് വെളിച്ചം കണ്ട neglected poems  വലിയതോതിൽ ജനശ്രദ്ധ നേടുകയുണ്ടായി ഏറ്റവും പുതിയ കവിതകളുടെ സമാഹാരമായ suspected poems സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ വിശകലനം ചെയ്യുന്നവയാണ്. ഇവ കൂടാതെ ടാഗോറിന്റെ പ്രശസ്തമായ ഉദ്യാനപാലകൻ (the Gardner)  എന്ന കവിത ഉൾപ്പെടെ നിരവധി കവിതകൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. ഗുൽസാറിന്റെ പ്രശസ്തമായ ചെറുകഥകളുടെ സമാഹാരമാണ് 'half a Rupee stories' 

 Mirza Ghalib എന്ന പേരിൽ തയ്യാറാക്കിയ തിരക്കഥയും ഏറെ പ്രശസ്തമാണ് സമകാലിക ഉറുദു കവിതയുടെ മേഖലയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്ന എഴുത്തുകാരനാണ് ഗുൽസാർ. അതോടൊപ്പം തന്നെ സമ്പന്നവും വൈവിധ്യവും നിറഞ്ഞതുമായ ഹിന്ദി ചലച്ചിത്രലോകത്തും അനിതര സാധാരണമായ വിജയം കൊയ്തെടുത്ത വ്യക്തിയാണ് അദ്ദേഹം. ഗുൽസാർ  എന്ന ഉർദു പദത്തിന് പനിനീർ പൂക്കളുടെ ശയ്യ, ഉദ്യാനം എന്നൊക്കെയാണ് അർത്ഥം. പനിനീർ പൂക്കളുടെ സുഗന്ധം പൊഴിക്കുന്ന നിരവധി രചനകൾ ഈ എഴുത്തുകാരന്റെ തൂലികയിൽ നിന്നും ഇനിയും പിറവികൊള്ളും എന്നതിൽ സംശയമില്ല.