✍️ പി മുഹമ്മദ് കുട്ടി
വളരെ വിപുലമായ അർത്ഥത്തിലാണ് നാം വിദ്യാഭ്യാസത്തെ കാണുന്നത്. ഒരു മനുഷ്യൻ ജീവിതത്തിൽ ഉടനീളം വിദ്യാഭ്യാസ പ്രക്രിയകൾക്ക് വിധേയനായി കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ വേദിക് വിദ്യാഭ്യാസം, ബുദ്ധമത /ജൈനമത വിദ്യാഭ്യാസം, പ്രാചീന ദ്രാവിഡ വിദ്യാഭ്യാസം, ഇസ്ലാമിക വിദ്യാഭ്യാസം, ബ്രിട്ടീഷ് ഭരണകാല വിദ്യാഭ്യാസം, അടിസ്ഥാന വിദ്യാഭ്യാസം, സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസം തുടങ്ങിയവയെ കുറിച്ച് നമുക്ക് നന്നായി അറിയാം. മേൽപ്പറഞ്ഞ വിദ്യാഭ്യാസ ഘട്ടങ്ങളിലെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ, പാഠ്യപദ്ധതി, രീതിശാസ്ത്രഭരണ പ്രക്രിയകൾ, അന്തരീക്ഷം, വിനയം, അധ്യാപക സമീപനങ്ങൾ, പഠിതാക്കളുടെ സമീപനങ്ങൾ, വിദ്യാലയ സംവിധാനങ്ങൾ, ഗുണഗണ സമീപനങ്ങൾ തുടങ്ങിയവയും നമ്മൾ അധ്യാപകർക്ക് അറിയാം. ജനാധിപത്യ മതേതരത്വ സാമൂഹ്യ സമസ്ത സമീപനങ്ങളും പ്രതിഫലിച്ചു കാണുന്നുണ്ട്.
വ്യക്തിയുടെ സമഗ്ര സ്വഭാവം രൂപവൽക്കരണത്തിന്, സമ്പൂർണ്ണ കഴിവുകൾ വികസിപ്പിക്കുന്നതിന്, വ്യക്തിയുടെ ജീവിത സമ്പൂർണ്ണ പ്രക്രിയയാക്കുന്നതിന്, സമൂഹ സൃഷ്ടിപ്പിന്, വിജ്ഞാന സമ്പാദനത്തിന് വ്യക്തിയുടെ അഭിക്ഷമതക്കനുസരിച്ച് തൊഴിലിൽ പ്രവേശിക്കുന്നതിന് വ്യക്തിയുടെ ആത്മീയ മാനസിക വൈകാരിക പോഷണത്തിന് വൈയക്തിക ഉദ്ഗ്രഥനത്തിന്, ദേശീയ ഗ്രന്ഥത്തിന്, വ്യക്തിയും സമൂഹവും ഒന്നിച്ച് വികസിക്കുന്നതിന് വസുദൈവ കുടുംബത്തിന് തുടങ്ങിയ ഒരുപാട് ലക്ഷ്യങ്ങൾ നാം വിദ്യാഭ്യാസത്തിന് കാണുന്നുണ്ട്. പഠന പദ്ധതിയിലും ആസൂത്രണങ്ങളിലും എല്ലാ മേഖലകളിലും ഇവ മുൻകൂട്ടി കാണുന്നു.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറകളാണ് ദർശനം, സാമൂഹ്യ ശാസ്ത്രം, മന:ശാസ്ത്രം. ഈ ത്രിമൂർത്തികൾ ഇല്ലാതെ വിദ്യാഭ്യാസ പ്രക്രിയകൾ ഇല്ല.
പരമമായ സത്യത്തെ അറിയാനും അപഗ്രഥിക്കാനുമുള്ള ക്രമാനുഗതമായി ശ്രമമാണ് ദർശനം തത്വശാസ്ത്രം യാഥാർത്ഥ്യത്തെപ്പറ്റി അവസാനിക്കാത്ത അഭിപ്രായ ഭേദങ്ങൾ ഈ പ്രസ്താവന സൃഷ്ടിക്കുന്നുണ്ട് പല ദാർശനികരും അവരുടെ ദർശന നിർവചനങ്ങൾ നിരത്തുന്നുണ്ട് പ്രകൃതിയെ സംക്ഷേപിച്ച് കാണാനുള്ള അന്വേഷണം മനുഷ്യ മനസ്സിന്റെ പ്രപഞ്ചവുമായുള്ള സംഘടന സുവിക്തമായി ചിന്തിക്കാനും വിവേചിക്കാനുമുള്ള അസാധാരണവും അനസ്യൂതവുമായ പരിശ്രമം ജ്ഞാന തൃഷ്ണ എന്ന ആശയം വരുന്ന Philo, Sofia എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് philosophy എന്ന പദം വരുന്നത് ഫിലോ (സ്നേഹം) സോഫിയ (വിവേകം) കൂടുംതോറും കാഴ്ചപ്പാടിൽ, ദർശനത്തിൽ മാറ്റം ഉണ്ടാവുന്നു ജീവിതത്തിന്റെ ലക്ഷ്യങ്ങൾ എന്തായിരിക്കണം എന്ന് വിദ്യാഭ്യാസവും നമുക്ക് നൽകുന്നു. അത്രക്കും അഭേദ്യമായ ബന്ധം വിദ്യാഭ്യാസത്തിനും ദർശനത്തിനും ഉണ്ട്. ദർശനം ജീവിതത്തിന്റെ തിയറിയും വിദ്യാഭ്യാസം പ്രാക്ടീസും ആണ്. ദർശന ശാഖകൾ ഒരുപാടുണ്ട്. ദാർശനികർ അവരവരുടെ ദാർശിക സിദ്ധാന്തങ്ങളും യാഥാർത്ഥ്യങ്ങളും ജ്ഞാന വഴികളും മൂല്യങ്ങളും സമർപ്പിക്കുന്നു . നാം വ്യക്തികൾ എല്ലായിപ്പോഴും പലപ്പോഴും ഉണ്ട്. ചിലപ്പോഴും ചില ഘട്ടങ്ങളിലും നടത്തുന്നവരാണ്. ദർശനം എന്താണ്? എന്തിനാണ്? നമ്മുടെ ജീവിതത്തിൽ ഇതിന്റെ പ്രസക്തി എന്താണ്? ഈ ലോകം എന്നുണ്ടായി? എങ്ങനെ ഉണ്ടായി? നാം മരിച്ചാൽ എങ്ങോട്ട് പോകുന്നു? പ്രപഞ്ചം, യാഥാർത്ഥ്യം, ആത്മാവ്, നന്മകൾ, തിന്മകൾ, സൗന്ദര്യ പ്രകൃതി, ജീവിത വിജയം തുടങ്ങിയവയെ കുറിച്ച് പലതും ചിന്തിച്ച് അപഗ്രഥിച്ച് നാം ചോദിക്കാറുണ്ട് ഇത്തരം ചോദ്യങ്ങൾക്ക് പ്രതികരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് ദർശനികൻ ഓരോരുത്തരുടെയും ദാർശനിക വീക്ഷണമാണ് അയാളുടെ തത്ത്വസംഹിത.
ദർശനവും വ്യക്തിയുടെ ബുദ്ധിയും തമ്മിൽ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. സാമാന്യമായ വിവേചന ശക്തി കാര്യകാരണസഹിതം സാമാന്യബുദ്ധിക്ക് നിരക്കുന്നത് സമൂഹത്തിലെ വിശ്വാസങ്ങൾക്കും, സാംസ്കാരിക ഘടകങ്ങൾ വിമോചന പ്രസ്ഥാനങ്ങൾക്കും നിരക്കുന്നത് സമൂഹ സംഹിതകൾക്കും മൂല്യങ്ങൾക്കും വിലകൽപ്പിച്ചുകൊണ്ട് മുന്നേറാൻ സാമൂഹ്യ ആചാരങ്ങൾ സ്ഥാപനങ്ങളുടെ ഫലം പൂർത്തിയാക്കുന്ന, റിസൈൻമെന്റ് പ്രവർത്തനങ്ങളുടെ ഫലങ്ങൾ ഇവയെല്ലാം ദർശനം ചർച്ച ചെയ്യുമ്പോൾ മുന്നിൽ വരുന്നു. സാമാന്യബുദ്ധി പ്രശ്നങ്ങൾക്ക് പരസ്പരവിരുദ്ധങ്ങളായവയും പരസ്പരാനുകൂലികളായ പരിഹാരങ്ങളുമാണ് തരുന്നത്. സാമാന്യബുദ്ധിയെ സംസ്കരിക്കുവാൻ ശാസ്ത്രീയ രീതികളും ദാർശിക രീതികളും ഉണ്ട്. ദാർശനിക രീതികൾ ശാസ്ത്രീയ രീതികളിൽ നിന്നും വ്യത്യസ്തമാണ്. ദാർശനിക രീതി പ്രശ്നത്തിന്റെ എല്ലാ വശങ്ങളെയും കണക്കിലെടുത്തുകൊണ്ട് സമഗ്രമായി പരിശോധിക്കുന്നു . ആകെയുള്ള വീക്ഷണം ലഭിക്കുന്നതിന് നിലവിലുള്ള സാമാന്യ വീക്ഷണത്തെയും പാരമ്പര്യത്തെയും ഉരുത്തിരിഞ്ഞു വന്ന വീക്ഷണങ്ങളെയും പരിശോധിക്കുകയാണ് ചെയ്യുന്നത്.
സ്പഷ്ടവും ക്രമീകൃതവുമായ ദർശനത്തിന്റെ ആവശ്യം നാം എപ്പോഴും ചിന്തിക്കുന്നുണ്ട് ലോകത്തെ വീക്ഷിക്കുന്നതും പ്രശ്നങ്ങളെ നേരിടുന്നതും എല്ലാം ഇതുമായി ബന്ധപ്പെട്ട ദർശനം ഒരു ഉൽപന്നമാണ് പ്രക്രിയയാണോ എന്ന് പല ദാർശനികരും ചിന്തിച്ചിട്ടുണ്ട് വിജ്ഞാനത്തിന്റെ സംഘാടമാണിത് ഏകീകരിക്കപ്പെട്ട വിജ്ഞാനമാണ് ഇത് പരിപൂർണ്ണ ജ്ഞാനം നേടാൻ ആർക്കും സാധ്യമല്ല വിജ്ഞാന വീക്ഷണം ആണിത് തനിക്ക് സിദ്ധിച്ച ഞാനും കൊണ്ട് തൃപ്തനായി കഴിഞ്ഞുകൂടുന്ന ഒരു വിജ്ഞാനിയെ കാൾ സത്യാന്വേഷിയായ ഒരു അജ്ഞാനാണ് ധാർഷിക ദർശനികൻ എന്ന പേരിന് സത്യാന്വേഷണമാണ് സത്യത്തേക്കാൾ കാമ്യം. എന്തുകൊണ്ട് മനുഷ്യൻ ചിന്തകൻ ആവുന്നു അധ്യാപകൻ ഒരു ചിന്തകനാണ് പലതരത്തിലും പല രീതിയിലും ചിന്തയിൽ മുഴുകുന്നു. പ്രത്യക്ഷ ചിന്തകളും പരോക്ഷ ചിന്തകളുമുണ്ട്. സംവ്രജന ചിന്തകൾ, വിവ്രജന ചിന്തകൾ,സൃഷ്ടിപര ചിന്തകൾ, പ്രശ്നപരിഹാര ചിന്തകൾ, പ്രതിഫലാത്മക ചിന്തകൾ, ക്രിട്ടിക്കൽ ചിന്തകൾ തുടങ്ങി പല പേരുകളിലും സന്ദർഭോചിതം നാം ഉപയോഗിക്കുന്നു. വിമർശനാത്മക ചിന്തയിലൂടെ ചോദ്യം ചെയ്യാനും ആധിപത്യത്തെ വെല്ലുവിളിക്കാനും വ്യക്തികളെ തയ്യാറെടുപ്പിക്കുന്നു. തന്നിൽ നിന്ന് വേർപെട്ടു നിൽക്കുന്ന സമൂഹത്തെയാണ് തന്നെ തന്നെയാണ് വിമർശനാത്മക അവബോധം നേടാൻ വ്യക്തി കളെയും സമൂഹത്തെയും സഹായിക്കുന്ന ഒരു ദാർശനിക പ്രക്രിയ എന്ന് പറയുന്നത്.
ദർശനത്തിന്റെ പ്രേരകങ്ങളിൽ ജിജ്ഞാസ, പ്രശ്നപരിഹാരം biophysical speech organ ന്റെയും ഘടകങ്ങൾ വ്യക്തിയെ പലപ്പോഴും കുഴക്കുന്ന പൊരുൾ തേടാൻ ഓർമ്മിക്കാനും ഭാവനം ചെയ്യാനും കാര്യകാരണ വിചാരം ചെയ്യാനും ഒട്ടധികം പ്രതീകങ്ങൾ താല്പര്യത്തിൽ എടുക്കാനും പ്രേരണയും പ്രചോദനവും വേണ്ടതും യുക്തിചിന്ത തുടങ്ങിയ പ്രേരകങ്ങൾ ദർശനാധിഷ്ഠിതമാണ് ദർശനത്തിന്റെ മുഖ്യ ധർമ്മങ്ങളിൽ സംക്ഷേപ ഫലങ്ങൾ മാനസിക ധർമ്മങ്ങൾ പ്രായോഗിക ഫലധർമ്മങ്ങൾ വിമർശനാത്മക ധർമ്മങ്ങൾ തുടങ്ങിയ ചർച്ചകൾ ചെയ്യപ്പെടുന്നു.