ഉർദു ഒരു ജീവൽ ഭാഷയാണ്. അഥവാ സംസാരിക്കാൻഉപയോഗിക്കുന്ന ഭാഷ.എന്നാൽ കേവലം ഒരു ആശയവിനിമയ ഉപാധി എന്നതിലപ്പുറം വിശാലമായ സംസ്കാരവും കലയുമാണ് ഈ ഭാഷ. ലോകത്തിലെ ഏറ്റവും മനോഹരവും മാധുര്യവുമുള്ള ഭാഷകളിൽ ഒന്നായി ഉർദു കണക്കാക്കപ്പെടുന്നു.
പ്രേം ചന്ദ്, ബ്രജ് നാരായൺ, ഗാലിബ്, ഇഖ്ബാൽ, കൃഷൻ ചന്ദ്ര്, മീർ തഖി മീർ തുടങ്ങിയ ഇതിഹാസങ്ങളുടെ തൂലികയിലൂടെ ലോകമെമ്പാടും ആസ്വാദകരെ സൃഷ്ടിച്ച ഈ ഭാഷ പഠിക്കുന്നത് വ്യക്തിപരമായും ഔദ്യോഗികമായും നിരവധി നേട്ടങ്ങൾ നൽകുന്നു.
ഉർദു പഠനം നൽകുന്ന നേട്ടങ്ങൾ
സാംസ്കാരികവും സാഹിത്യപരവുമായ അറിവ്
ഉർദു സാഹിത്യം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ സാഹിത്യ ശാഖകളിൽ ഒന്നാണ്. മഹത്തായ സാഹിത്യ സൃഷ്ടികൾ, ഗസലുകൾ, ഉർദു കവിതകൾ, ഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ വിവർത്തനങ്ങളുടെ സഹായമില്ലാതെ അവയുടെ യഥാർത്ഥ ഭാവത്തിൽ വായിച്ചാസ്വദിക്കാനും കേട്ടും കണ്ടും മനസ്സിലാക്കാനും ഉർദു പഠിക്കുന്നതിലൂടെ കഴിയും.
(ഹിന്ദി സിനിമാ ഗാനങ്ങൾ യഥാർഥത്തിൽ ഉർദു ഭാഷയിലാണ് എന്ന് അതിലെ വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാവും.
ഒരേ ഭാഷ രണ്ട് ലിപികളിൽ എഴുതിയതാണ് ഉർദുവും ഹിന്ദിയും. ഈ ഭാഷയുടെ ഉദ്ഭവം തൊട്ടേ ഈ രണ്ടു ലിപികളും നിലവിലുണ്ട്. മുമ്പ് ഉർദുവിനും ഹിന്ദി എന്ന പേര് തന്നെയായിരുന്നു പറഞ്ഞിരുന്നത്.
പഴയ ഹിന്ദിയും ഇന്നത്ത ഉർദുവും എഴുത്തിൽ മാത്രമാണ് വ്യത്യാസം, ഈ പഴയ ഹിന്ദി തന്നെയാണ് ഇന്ത്യയിലും പുറത്തും ആളുകൾ ഇന്ന് സംസാരിക്കുന്നത്)

ഭാഷാപരമായ നൈപുണ്യം
ഉർദുവും ഹിന്ദിയും വളരെ സാമ്യമുള്ളതും ഒരേ വ്യാകരണബന്ധം പുലർത്തുന്നതുമാണ്. (ഹിന്ദിയേയും ഉർദുവിനേയും ചേർത്ത് ഹിന്ദുസ്ഥാനി എന്ന് വിളിക്കാറുണ്ട്)
'ആപ് കാ നാം ക്യാ ഹേ?'
എന്ന് ചോദിച്ചാൽ അത് ഉർദുവും ഹിന്ദിയും ആണ്.
ഉർദുവിൽ:
آپ کا نام کیا ہے؟
ഹിന്ദിയിൽ:
आपका नाम क्या है?
എന്നിങ്ങനെ ലിപി വ്യത്യസ്തമായി എഴുതുന്നു എന്ന് മാത്രം.
ഉർദു അറിയുന്ന ഒരാൾക്ക് ഹിന്ദി കൂടുതൽ വ്യക്തതയോടെയും അനായാസമായും കൈകാര്യം ചെയ്യാൻ കഴിയും. ഉർദു അറിയുന്ന ഒരാൾക്ക് ഹിന്ദിക്കാരനോട് ധൈര്യമായി സംസാരിക്കാം എന്ന് ചുരുക്കം.
വളരെ എളുപ്പത്തിൽ ഉർദു ഭാഷ പഠിച്ചെടുക്കാൻ കഴിയും. പഠിച്ചു മനസ്സിലാക്കുമ്പോൾ തന്നെ ഭാഷയോടുള്ള ഇഷ്ടം മനസ്സിൽ ഇടം പിടിക്കുന്നു എന്നത് ഉർദു ഭാഷയുടെ വലിയ പ്രത്യേകതയാണ്.
അനുഭവസ്ഥർ തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്.
ബൗദ്ധിക വികാസം
വലതുവശത്ത് നിന്ന് ഇടത്തോട്ട് എഴുതുന്ന മനോഹരമായ ലിപിയുള്ള (നസ്താലീഖ് - Nastaliq) ഉർദു ഭാഷ പഠിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ഓർമ്മശക്തിയും ശ്രദ്ധയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉർദു പഠിതാക്കൾക്കുള്ള പ്രധാന തൊഴിൽ സാധ്യതകൾ
പലരും ചിന്തിക്കുന്നത് പോലെ ഉർദു പഠനം അധ്യാപനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഇന്ത്യയിലും വിദേശത്തുമായി നിരവധി മേഖലകളിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ ഈ ഭാഷാ പരിജ്ഞാനം സഹായിക്കും.
അധ്യാപന രംഗം:
ഉർദു പഠിതാക്കൾക്ക് കേരളത്തിലും പുറത്തും ഏറ്റവും സുരക്ഷിതമായ കരിയറുകളിൽ ഒന്നാണിത്. സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ ഉർദു അധ്യാപകർക്കും പ്രൊഫസർമാർക്കും മികച്ച അവസരങ്ങളുണ്ട്. യു.ജി.സി നെറ്റ് (UGC NET) പോലുള്ള പരീക്ഷകൾ പാസായാൽ കോളേജ് അധ്യാപന രംഗത്ത് ശോഭിക്കാം.
വിവർത്തനം (Translation & Interpretation):
സാഹിത്യ കൃതികൾ, ഔദ്യോഗിക രേഖകൾ എന്നിവ വിവർത്തനം ചെയ്യുന്നതിനായി നിരവധി അവസരങ്ങളുണ്ട്. സർക്കാർ വകുപ്പുകൾ, എംബസികൾ, ടൂറിസം മേഖല, ബഹുരാഷ്ട്ര കമ്പനികൾ, പ്രസിദ്ധീകരണ ശാലകൾ എന്നിവിടങ്ങളിൽ ട്രാൻസ്ലേറ്റർമാർക്കും ഇന്റർപ്രെറ്റർമാർക്കും വലിയ ഡിമാൻഡ് ഉണ്ട്. ഗൾഫ് രാജ്യങ്ങളിലും മറ്റും ഇതിന് ഉയർന്ന ശമ്പളം ലഭിക്കുന്നു.
എംബസികൾ: ഇന്ത്യയിലെ വിദേശ എംബസികളിലും, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലും ഉർദു ട്രാൻസ്ലേറ്റർമാരുടെയും ഇൻ്റർപ്രെറ്റർമാരുടെയും ആവശ്യം എപ്പോഴും ഉണ്ട്.
സർക്കാർ വകുപ്പുകൾ: ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റി (DDA), ആർട്ട് ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങൾ ഉർദു ട്രാൻസ്ലേറ്റർമാരെ നിയമിക്കാറുണ്ട്.
കോർപ്പറേറ്റ് & BPO മേഖല: Accenture, Tech Mahindra തുടങ്ങിയ മൾട്ടിനാഷണൽ കമ്പനികൾ തങ്ങളുടെ അന്താരാഷ്ട്ര ഇടപാടുകൾക്കായി ഉർദു സംസാരിക്കാൻ അറിയുന്നവരെ (Language Interpreters) വലിയ തോതിൽ നിയമിക്കുന്നു.
ടൂറിസം: വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വഴികാട്ടിയാകാനും തീർത്ഥാടന മേഖലകളിൽ സഹായിക്കാനും ഉർദു അറിയുന്നവർക്ക് വലിയ ഡിമാൻഡ് ഉണ്ട്.
മാധ്യമങ്ങളും പത്രപ്രവർത്തനവും

(Media & Journalism):
ഇന്ത്യയിൽ നിരവധി ഉർദു പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ധാരാളം ഓൺലൈൻ ന്യൂസ് പോർട്ടലുകളുമുണ്ട്. ഇവിടെ എഡിറ്റർ, റിപ്പോർട്ടർ, കണ്ടന്റ് റൈറ്റർ, വാർത്താ അവതാരകർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ സാധിക്കും.
സിനിമയും വിനോദ മേഖലയും (Creative Fields): ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് ബോളിവുഡിൽ ഉർദുവിന് വലിയ സ്വാധീനമുണ്ട്. ഗാനരചന (Lyricist), തിരക്കഥാ രചന (Scriptwriting), സംഭാഷണ രചന (Dialogue writing), ഡബ്ബിംഗ്, വോയ്‌സ് ഓവർ എന്നീ മേഖലകളിൽ മികച്ച ഭാഷാ വൈദഗ്ധ്യമുള്ളവർക്ക് ധാരാളം അവസരങ്ങളുണ്ട്.
(ബോളിവുഡ് ഗാനരംഗത്ത് ശുദ്ധമായ ഉർദു ഉച്ചാരണത്തിനും ഭാഷാ സൗന്ദര്യത്തിനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ നിരവധി ഗായകരും അഭിനേതാക്കളും കലാകാരന്മാരും ഉർദു അഭ്യസിക്കാറുണ്ട്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, തുടങ്ങിയ നിരവധി താരങ്ങൾ ഉർദു ഭാഷയോടും സാഹിത്യത്തോടും പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നവരും ഉർദു നന്നായി കൈകാര്യം ചെയ്യുന്നവരുമാണ്. പ്രശസ്ത ഗായകരായ ലതാ മങ്കേഷ്‌കർ, ആശ ഭോസ്ലെ, മുഹമ്മദ് റഫി, ജഗ്ജീത് സിംഗ് എന്നിവർ ആലപിച്ച അനശ്വര ഗാനങ്ങളിലെ മനോഹരമായ ഉർദു ഉച്ചാരണം ഇന്നും ഏറെ പ്രശംസിക്കപ്പെടുന്നു.
പങ്കജ് ഉദാസ്, ഉർദു കവിതകളെയും ഗസൽ സംഗീതത്തെയും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച പ്രശസ്തനായ ഇന്ത്യൻ ഗസൽ-പിന്നണി ഗായകനായിരുന്നു)
സർക്കാർ ജോലികൾ:
സിവിൽ സർവീസ് (UPSC) പരീക്ഷകളിൽ ഉർദു ഒരു ഐച്ഛിക വിഷയമായി (Optional Subject) തിരഞ്ഞെടുക്കാൻ കഴിയും. കൂടാതെ സംസ്ഥാന പി.എസ്.സി (PSC) വഴി സർക്കാർ സ്കൂളുകളിലേക്കും മറ്റ് വിവര-പൊതുജന സമ്പർക്ക വകുപ്പുകളിലേക്കും (PRD) ഉർദു പരിജ്ഞാനമുള്ളവർക്ക് ജോലി നേടാൻ സാധിക്കും.
ഗ്ലോബലൈസേഷന്റെ ഈ കാലഘട്ടത്തിൽ ഒന്നിലധികം ഭാഷകൾ അറിയുക എന്നത് വലിയൊരു മുതൽക്കൂട്ടാണ്. ഭാഷയോടുള്ള അഭിനിവേശത്തിനൊപ്പം കൃത്യമായ വൈദഗ്ധ്യവും നേടിയെടുത്താൽ ഉർദു ഭാഷാ പഠനം മികച്ചതും ശോഭനവുമായ ഒരു ഭാവി ഉറപ്പുനൽകുന്നു.
ഉർദു അധ്യാപക രംഗത്തെ യോഗ്യതകൾ
യു.പി സ്കൂൾ അധ്യാപകൻ:
ഡി.എൽ.എഡ് (D.El.Ed Urdu) ആണ് അടിസ്ഥാന യോഗ്യത. ഒപ്പം കേരള സർക്കാർ നടത്തുന്ന K-TET Category IV - Urdu പരീക്ഷ പാസായാൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിക്കും. +2 കഴിഞ്ഞാൽ D El Ed Urdu ചെയ്യാം. എന്നാൽ SSLC യിലോ +2 വിലോ ഉർദു പഠിച്ചിരിക്കണം എന്നുണ്ട്. അതിനാൽ സ്കൂൾ പഠന കാലത്ത് തന്നെ ഉർദു ഉപഭാഷയായി പഠിക്കാൻ ശ്രദ്ധിക്കണം.
ഹൈസ്കൂൾ അധ്യാപകൻ:
ഉർദുവിൽ ബിരുദവും (BA) അതിനൊപ്പം ബി.എഡും (B.Ed) ആണ് അടിസ്ഥാന യോഗ്യത. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിക്കുന്നതിന് ഇതിനൊപ്പം KTET Category III കൂടി പാസാകേണ്ടതുണ്ട്.
ഹയർ സെക്കണ്ടറി അധ്യാപകൻ:
പ്ലസ് വൺ, പ്ലസ് ടു തലങ്ങളിൽ പഠിപ്പിക്കാൻ ഉർദുവിൽ ബിരുദാനന്തര ബിരുദം (MA) അനിവാര്യമാണ്. ഇതിനൊപ്പം ഉർദു ബി.എഡും, കേരള സംസ്ഥാന സർക്കാർ നടത്തുന്ന SET (State Eligibility Test) പരീക്ഷയും പാസാകണം.
കോളേജ് / യൂണിവേഴ്സിറ്റി അധ്യാപകൻ
(Assistant Professor):
ഉർദു എം.എ (MA) കുറഞ്ഞത് 55% മാർക്കോടെ പാസാകുകയും, ദേശീയ തലത്തിൽ നടത്തുന്ന UGC NET (National Eligibility Test) യോഗ്യത നേടുകയും ചെയ്യുക എന്നതാണ് ആർട്സ് & സയൻസ് കോളേജുകളിലെ പ്രാരംഭ യോഗ്യത.

യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിലെ അധ്യാപക നിയമനം:
ഉർദു എം.എ (MA Urdu) കുറഞ്ഞത് 55% മാർക്കോടെ വിജയിക്കണം. കൂടാതെ UGC NET യോഗ്യത നേടണം. ഒപ്പം Urdu PhD ഉള്ളവർക്ക് പ്രത്യേക വെയിറ്റേജ് നൽകുന്നു.
ഉർദു എം.എ (MA Urdu) കുറഞ്ഞത് 55% മാർക്കോടെ വിജയിക്കണം. കൂടാതെ UGC NET യോഗ്യത നേടണം. ഒപ്പം Urdu PhD ഉള്ളവർക്ക് പ്രത്യേക വെയിറ്റേജ് നൽകുന്നു.
എളുപ്പത്തിൽ ജോലി:
മറ്റു വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടി വലിയൊരു കൂട്ടത്തോട് മത്സരിച്ച് ജോലി നേടുന്നതിനേക്കാൾ വളരെ എളുപ്പമാണ് ഉർദുവിൽ കൃത്യമായ യോഗ്യതകൾ (Degree + B.Ed + K-TET അല്ലെങ്കിൽ MA + NET) നേടി ഒരു ജോലി സ്വന്തമാക്കുന്നത്.
ഉർദുവിൽ കൃത്യമായ യോഗ്യത സ്വന്തമാക്കുന്ന ഒരു ഉദ്യോഗാർത്ഥിക്ക്, തന്റെ സംവരണ ആനുകൂല്യം കൂടി ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു സർക്കാർ അധ്യാപക ജോലി നേടിയെടുക്കാൻ കഴിയും.
Humsafar Urdu Blog