പ്രേംചന്ദ് ഉർദു ഹിന്ദി ക്വിസ്

📚 മുൻഷി പ്രേംചന്ദ് ക്വിസ്സിലേക്ക് സ്വാഗതം!

പ്രശസ്ത ഹിന്ദി-ഉർദു സാഹിത്യകാരനായ മുൻഷി പ്രേംചന്ദിന്റെ ജീവിതവും സാഹിത്യവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന പ്രത്യേക ഓൺലൈൻ ക്വിസ് മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം. വിദ്യാർത്ഥികൾക്കും സാഹിത്യപ്രേമികൾക്കും മുൻഷി പ്രേംചന്ദിനെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഈ ക്വിസ് സഹായിക്കും.

ക്വിസ്സിൽ പങ്കെടുക്കുന്നതിന് മുൻപായി താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക:

  • 📅 തീയതി & സമയം: ജൂലൈ 30ന് രാത്രി 7 മണി മുതൽ ക്വിസ് ലിങ്ക് ലഭ്യമാവും.
  • ചോദ്യങ്ങൾ: മുൻഷി പ്രേംചന്ദുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങളാണ് ഈ ക്വിസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  • ഭാഷ: എല്ലാ ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ഹിന്ദിയിലും ഉർദുവിലും നൽകിയിട്ടുണ്ട്.
  • എങ്ങനെ പങ്കെടുക്കാം: ക്വിസ് പേജിൽ നിങ്ങളുടെ പേരും പഠിക്കുന്ന സ്കൂളും (ഇംഗ്ലീഷിൽ) ക്ലാസും നൽകി ക്വിസ്സിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • സർട്ടിഫിക്കറ്റ്: ആകെ 20 ചോദ്യങ്ങളിൽ 12 നോ അതിനു മുകളിലോ സ്കോർ നേടുന്നവർക്ക് ആകർഷകമായ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
⚠️ പ്രത്യേകം ശ്രദ്ധിക്കുക: നിങ്ങൾ 12 സ്കോർ നേടിയാൽ, ക്വിസ് സബ്‌മിറ്റ് ചെയ്ത ഉടൻ തന്നെ റിസൾട്ടിന് താഴെയായി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ (Download Certificate) വരുന്നതാണ്. ആ സമയത്ത് തന്നെ നിങ്ങളുടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കുക. ആ പേജ് ക്ലോസ് ചെയ്താൽ പിന്നീട് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുന്നതല്ല.

എല്ലാവർക്കും വിജയാശംസകൾ! താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ക്വിസ്സിൽ പങ്കുചേരുക: