എം.ജി. പട്ടേൽ ദേശീയ പുരസ്കാരം (ഉർദു മീഡിയം) 2026: രജിസ്ട്രേഷൻ ആരംഭിച്ചു
മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ ജെയ്‌സിംഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാൻദാർ സ്പോർട്സ് & എജ്യൂക്കേഷൻ അസോസിയേഷൻ നൽകിവരുന്ന എം.ജി. പട്ടേൽ ദേശീയ പുരസ്കാരത്തിൻ്റെ (2026) രജിസ്ട്രേഷൻ ആരംഭിച്ചു. രാജ്യത്തെ മികവു പുലർത്തുന്ന ഉർദു അധ്യാപകർക്ക് 2022 മുതലാണ് ഈ പുരസ്കാരം നൽകി വരുന്നത്.
1995-ൽ രാഷ്ട്രപതിയുടെ ദേശീയ അധ്യാപക പുരസ്കാര ജേതാവായ പ്രമുഖ ഉർദു അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ മുഹമ്മദ് ശഫീഅ് ഗൗസ് സാഹബ് പട്ടേലിനോടുള്ള ആദരസൂചകമായാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
പുരസ്കാര വിഭാഗങ്ങൾ
മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇത്തവണ മുതൽ താഴെ പറയുന്ന വിഭാഗങ്ങളിൽ ഓരോ സംസ്ഥാനത്തുനിന്നും മൂന്ന് ഉർദു അധ്യാപകർക്ക് വീതം പുരസ്കാരം നൽകുന്നതാണ്:
- പ്രൈമറി
- സെക്കണ്ടറി
- ഹയർ സെക്കണ്ടറി (ജൂനിയർ കോളേജ്)
പ്രധാന തിയ്യതികളും അപേക്ഷാ വിവരങ്ങളും
- ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക്: ഇവിടെ ക്ലിക്ക് ചെയ്യുക
- രേഖകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2026 സെപ്തംബർ 30
(അപേക്ഷകരുടെ വിശദാംശങ്ങളടങ്ങിയ രേഖകൾ തപാൽ മുഖേന പുരസ്കാര നിർണയ സമിതി മുമ്പാകെ സമർപ്പിക്കേണ്ടതാണ്). - പുരസ്കാര സമർപ്പണം: 2026 ഡിസംബർ 3 (വേദി: ജെയ്സിംഗ്പൂർ, മഹാരാഷ്ട്ര)
പുരസ്‌കാര ജേതാക്കളായ മലയാളികൾ
കേരളത്തിൽ നിന്ന് ഇതുവരെ 8 അധ്യാപകരാണ് എം.ജി. പട്ടേൽ ദേശീയ പുരസ്‌കാര ജേതാക്കളായിട്ടുള്ളത്. അവരുടെ വിവരങ്ങൾ താഴെ നൽകുന്നു:
| ക്രമ നമ്പർ | അധ്യാപകൻ്റെ പേര് | ജില്ല |
|---|---|---|
| 1 | ഫൈസൽ വഫ | പാലക്കാട് |
| 2 | റഫീഖ് മായനാട് | കോഴിക്കോട് |
| 3 | അജ്മൽ തൗഫീഖ് | മലപ്പുറം |
| 4 | ലഫ്റ്റനൻ്റ് പി ഹംസ | പാലക്കാട് |
| 5 | ഡോ. ഹമീദ് കാരശ്ശേരി | കോഴിക്കോട് |
| 6 | ഫിറോസ് ഖാൻ പുത്തനങ്ങാടി | പാലക്കാട് |
| 7 | പി.പി. മുജീബ് റഹ്മാൻ | മലപ്പുറം |
| 8 | ഡോ. ഫൈസൽ മാവുള്ളടത്തിൽ | മലപ്പുറം |