കേരള ഉർദു പ്രസിദ്ധീകരണങ്ങൾ

ഉർദു സാഹിത്യ സംസ്കൃതി പുരാവൃത്തം

ഉർദു സാഹിത്യവിമർശന രംഗത്ത് വിപ്ലവാത്മകമായ ഒരു പുതിയ പാന്ഥാവ് വെട്ടിത്തുറന്ന ക്ലാസിക് രചനയാണിത്. നിലവാരമുള്ള ഉർദു സാഹിത്യസംസ്കാരത്തെക്കുറിച്ച് അതുവരെ വിസ്മരിക്കപ്പെട്ട അനേകം ചോദ്യങ്ങൾ ഉന്നയിക്കുന്ന ഈ ഗ്രന്ഥം, അഞ്ചര നൂറ്റാണ്ടുകാലത്തെ പ്രാക്തന ഉർദു സാഹിത്യചിന്തകളുടെയും അതിന്റെ ദാർശനിക പരിണാമങ്ങളുടെയും അദൃശ്യ ഉറവിടങ്ങളിലേക്ക് വെളിച്ചം വീശുന്നു.

ഉർദു ഭാഷാചരിത്രത്തിൽ രൂഢമൂലമായിരുന്ന അനേകം ഊഹാപോഹങ്ങളെയും മിഥ്യാധാരണകളെയും ഈ കൃതി ശക്തമായി വെല്ലുവിളിക്കുന്നുണ്ട്. അധിനിവേശത്തിനെത്തിയ മുസ്ലിം പടയാളികളും തദ്ദേശീയ ജനങ്ങളും തമ്മിലുള്ള വെറും പാരസ്പര്യത്തിൽ നിന്നാണ് ഉർദു രൂപംകൊണ്ടതെന്ന പരമ്പരാഗതമായ ലളിതവൽക്കരണത്തെ ഗ്രന്ഥകാരൻ നിഷേധിക്കുന്നു. ഈ ഭാഷയ്ക്ക് ജീവൻ നൽകിയ ഗുജറാത്തിനും ഡക്കാനും (Deccan), മറ്റ് പ്രാദേശിക ഭാഷാഭേദങ്ങൾക്കും ചരിത്രത്തിൽ അർഹമായ അംഗീകാരം ഈ കൃതിയിലൂടെ അദ്ദേഹം സ്ഥാപിച്ചെടുക്കുന്നുണ്ട്. അതുവഴി, പാർശ്വവൽക്കരിക്കപ്പെട്ട അനേകം വിഭാഗങ്ങൾക്ക് ഉചിതമായ സ്ഥാനം നേടിക്കൊടുക്കാനും ഉർദു സാഹിത്യസിദ്ധാന്തങ്ങളെ പുനർനിർവചിക്കാനും ഈ പഠനത്തിന് കഴിയുന്നു.

കാലങ്ങളായി പരിഹാരം കാണാതെ ഒഴിഞ്ഞുമാറിയ അനേകം ചരിത്രപ്രശ്നങ്ങൾക്ക് ഈ ഗ്രന്ഥം കൃത്യമായ ഉത്തരം കണ്ടെത്തുന്നുണ്ട്. പല കാലങ്ങളിലും ദേശങ്ങളിലുമായി ചിതറിക്കിടന്ന് ഹിന്ദവി, ഹിന്ദി, ഗുജ്റി, രേഖ്ത എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ജനകീയ ഭാഷ, പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ 'ഉർദു' എന്ന ഏകീകൃത നാമത്തിലേക്ക് പരിവർത്തിക്കപ്പെട്ടത് എങ്ങനെയെന്ന് ഗ്രന്ഥകാരൻ ഇതിൽ സവിസ്തരം പ്രതിപാദിക്കുന്നു.

ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇരു ഭാഷകളുടെയും സൃഷ്ട്യോന്മുഖ ചിന്തകളുടെ നിർണ്ണായക ഘടകങ്ങൾ ഒരേ പൊതു പൈതൃകത്തിൽ അധിഷ്ഠിതമാണെന്ന് ഈ കൃതി സ്ഥാപിക്കുന്നു എന്നതാണ്. സാമൂഹിക-സാഹിത്യ ചരിത്രകാരന്മാർക്കും അധിനിവേശാനന്തര (Post-colonial) സാഹിത്യ സിദ്ധാന്തങ്ങളെയും ഭാഷാപരിണാമങ്ങളെയും കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ വെളിച്ചം പകരുന്ന അമൂല്യമായൊരു വഴികാട്ടിയാണ് ഈ ഗ്രന്ഥം.

പുസ്‌തകം ലഭിക്കാൻ 9447485554 എന്ന നമ്പറിൽ ബന്ധപ്പെടുക


കേരളാ കാ മുതാലഅ

കണ്ണൂർ യൂണിവേഴ്സിറ്റി Degree മൂന്നാം സെമസ്റ്റർ MDC ഉർദു തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും, കണ്ണൂർ യൂണിവേഴ്സിറ്റി പ്രൈവറ്റ് റജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കും വേണ്ടി സർ സയ്യിദ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും ഉർദു ഡിപ്പാർട്ട്മെൻ്റ് ഹെഡും ആയ ഖൈറുന്നിസ എൻ.പി എഡിറ്റ് ചെയ്ത ടെക്സ്റ്റ് ബുക്ക് ആണ് "കേരളാ കാ മുതാലഅ". ഗവേഷകർക്കും ഉർദു ഭാഷാ പ്രേമികൾക്കും കേരളത്തെക്കുറിച്ചും കേരളത്തിലെ ഉർദുവിനെക്കുറിച്ചും ഏറെ അറിവ് നൽകുന്ന ഒരു പുസ്തകം കൂടിയാണിത്.

പുസ്തകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ തന്നിരിക്കുന്ന book distributor-ൻ്റെ നമ്പറിലേക്ക് വാട്സ്ആപ്പ് (message only) അയക്കാവുന്നതാണ്: 82899 25936


മീഠീ ഉർദു, മേരീ ഉർദു, ഹമാരീ ഉർദു


ഉർദു: ജന കോടികളുടെ ഭാഷ

ഇന്ത്യയിൽ ഉർദുവിനെതിരെ സൃഷ്ടിക്കപ്പെട്ട വികാരത്തിൻ്റെ പിറകിലെ യഥാർത്ഥപാപി ബ്രിട്ടീഷ് സാമ്രാജ്യത്വമാണെന്ന സത്യം വിളിച്ചു പറയുന്നതായും, മഹത്മാജിയും അല്ലാമാ ഇഖ്‌ബാലും മൗലാന ഹസ്രത്ത് മൊഹാനിയും കൈഫി ആസ്‌മിയും ജവഹർലാൽ നെഹ്റുവും ഉർദുവിൻ്റെ സൂര്യശോഭയിൽ വിലയിച്ച്, സ്വർണ്ണ വസ്ത്രങ്ങൾ അണിഞ്ഞ്, വായനക്കാരുടെ മുന്നിൽ അണിനിരക്കുന്നതായും കെ.പി. രാമനുണ്ണി അവതാരികയിൽ വ്യക്തമാക്കുന്നു.

ഉർദു വളർന്ന കേരളം

ഉർദു അഥവാ ഹിന്ദുസ്‌താനി ഭാഷയോട് എക്കാലത്തും കൗതുകകരമായ ബന്ധവും വൈകാരികമായ ഒരുതരം കെട്ടുപാടുമാണ് മലയാളികൾ പുലർത്തുകയുണ്ടായത്. കേരളത്തിൽ ഉർദുവിൻ്റെ ഉപയോഗം മാത്രമല്ല പഠനവും പ്രചാരണവുമെല്ലാം ശക്തമായി നടക്കുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു. ഉർദു ഭാഷക്ക് വേണ്ടിയുള്ള സേവന രംഗത്ത് മറക്കാനാവാത്ത പ്രവർത്തനങ്ങൾ നടത്തിയ പൂർവികർക്കുള്ള ആദരസമർപ്പണം കൂടിയാണിത്. വേണ്ടത്ര അറിയപ്പെടാതെ പോയ ഭാഷാ പണ്ഡിതരെയും അവരുടെ വിലപ്പെട്ട കർമ്മസമരങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന പുസ്‌തകം പുതിയ വഴിത്താരകളും അന്വേഷണ പഠനങ്ങളുടെ നവീന ജാലകങ്ങളും തുറന്നേകുന്നുണ്ടെന്ന് അവതാരികയിൽ ഡോ: എം.പി. അബ്ദുസ്സമദ് സമദാനി, എം.പി.


COMBO OFFER

ഉർദു ജനകോടികളുടെ ഭാഷ - വില: ₹300

ഉർദു വളർന്ന കേരളം - വില: ₹350

650 രൂപ മുഖവിലയുള്ള രണ്ട് പുസ്തകങ്ങൾ ഇപ്പോൾ 500 രൂപക്ക്!

(പോസ്റ്റേജ് സൗജന്യം)

പ്രസാധനം: Urdu Publication

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Rasheed Pandallur - 9495490702 | WhatsApp

Salam Malayamma - 9447316851 | WhatsApp


മറ്റ് പ്രധാന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും


ഉർദു ബുള്ളറ്റിൻ


Kerala mein Urdu zaban o adab
Rabita : 9847422682, 9562434964

Gulmohar Trimonthly
9562761133


ചശ്മയെ ഉർദു

Shiari Majmooa

ഗസൽ, പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം