Cover Release ceremony

കവർ പ്രകാശനം : "ഉർദു സാഹിത്യ സംസ്‌കൃതി പുരാവൃത്തം" 

"ഉർദു സാഹിത്യ സംസ്‌കൃതി പുരാവൃത്തം" എന്ന പുസ്തകം വിവർത്തനം ചെയ്‌തത് പ്രൊഫ. എ.പി. സുബൈർ ആണ്. ശംസുർ റഹമാൻ ഫാറൂഖിയുടെ Early Urdu Literary Culture and History എന്ന പുസ്തകത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷയാണിത്. ഉർദു ഭാഷയുടെ പൂർവ്വകാല ചരിത്രത്തെക്കുറിച്ചും

മൂന്ന് നൂറ്റാണ്ടോളം തഴച്ചുവളർന്ന സാഹിത്യ സംസ്കാരത്തെക്കുറിച്ചുമുള്ളതാണ്. ഉർദു ഭാഷയെക്കുറിച്ചുള്ള നിലവിലെ സിദ്ധാന്തങ്ങളെ തച്ചുടക്കുന്ന വെളിപ്പെടുത്തലുകൾ ഇതിലുണ്ട്!

പുസ്തകത്തിൻ്റെ കവർ പ്രകാശനം മേയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തിൽ ശ്രീ എം. എൻ കാരശ്ശേരി നിർവഹിക്കുന്നു.