വടക്കൻ കേരളത്തിൽ കണ്ണൂരിൽ ആയിരുന്നു ഉറുദു സ്വാധീനം പ്രകടമായിരുന്നത്.കാരണം അറക്കൽ രാജവംശത്തിന് മൈസൂർ സുൽത്താൻ മാരുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ ആയിരുന്നു. കടൽ തീരപട്ടണം എന്നതിനാൽ മൈസൂർ സുൽത്താന്മാരുടെ നാവിക മുന്നേറ്റങ്ങൾക്ക് അറക്കൽ രാജവംശവുമായി സന്ധികൾ ഉണ്ടാക്കിയിരുന്നു. ടിപ്പുവിന്റെ പ്രായപൂർത്തിയാകാത്ത മകന്റെ വിവാഹം അറക്കൽ രാജവംശത്തിലെ പെൺകുട്ടിയുമായി നടത്തിയത് ടിപ്പുവിന്റെ നിർബന്ധം നിമിത്തം ആയിരുന്നു. അങ്ങനെ അറക്കൽ രാജവംശമായി ഉള്ള ബന്ധം ഉറപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടായിരുന്നു. അധികം വൈകാതെ മകൻ മരിച്ചു പോയത് കാരണം അത്തരത്തിലുള്ള ബന്ധം നീണ്ടുനിന്നുമില്ല. മൈസൂർ സുൽത്താൻ മാരും ആയുള്ള ബന്ധം നിമിത്തം ഉറുദു സംസാരിക്കുന്ന അനേകം ദക്ഷിണേ മുസ്ലിങ്ങൾ ഉദ്യോഗസ്ഥരായി കണ്ണൂരിൽ ഉണ്ടായിരുന്നു പലരും തിരിച്ചു പോയെങ്കിലും അവശേഷിച്ചവർ കണ്ണൂരിലെ ന്യൂനപക്ഷ ദക്ഷിണ മുസ്ലീങ്ങളായി തുടർന്നു. ഗൃഹഭാഷ മാത്രമായിരുന്നെങ്കിലും ഉറുദുഭാഷ പഠിക്കുന്നവർക്കുള്ള പരിമിത സൗകര്യങ്ങൾ അറക്കൽ രാജവംശവും പിന്നീട് ബ്രിട്ടീഷ് ഗവൺമെന്റ് നൽകിവന്നിരുന്നു.
കേരളത്തിൽ ഉർദുവിന്റെ സാഹിത്യ സാംസ്കാരിക വികാസം ഉണ്ടായത് തലശ്ശേരിയിൽ ആയിരുന്നു എന്നാൽ തലശ്ശേരിയിൽ ദക്ഷിണി സാന്നിധ്യം തുലാം പരിമിതമായിരുന്നു മൈസൂർ സുൽത്താൻ ഹൈദരലിയുടെ സൈന്യം മൂന്ന് വർഷം തുടർച്ചയായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോട്ടക്ക് ചുറ്റും ഉപരോധം നടത്തിയിരുന്നു എന്നാൽ സൈന്യം പരാജയപ്പെട്ട് പിന്തിരിഞ്ഞു പോകേണ്ടിവന്നു പൊതുവേ ടിപ്പുവിന്റെ സൈന്യം എന്ന് പറയപ്പെടാറുണ്ട് എങ്കിലും പ്രസ്തുത ഉപരോധത്തിൽ കേവലം 16 വയസ്സുള്ള ടിപ്പു പങ്കെടുക്കാൻ സാധ്യതയില്ല ഹൈദരലിയുടെ നായകൻ സർദാൻ ഖാൻ ആയിരുന്നു. യുദ്ധത്തിൽ സർദാർഖാൻ മാരകമായ പരിക്കേറ്റു മരണമടയുകയായിരുന്നു. മൈസൂർ സുൽത്താന്റെ സൈന്യത്തിന് കോട്ട പിടിക്കാൻ കഴിയാതിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സർവവിധ സഹായങ്ങളും പഴശ്ശിരാജാവിൽ നിന്ന് ലഭിച്ചിരുന്നത് കൊണ്ടായിരുന്നു. മാത്രവുമല്ല പഴശ്ശിയുടെ സൈന്യം മൈസൂർ സൈന്യത്തെ പിന്നിൽ നിന്ന് ആക്രമിച്ച് തുരത്തുകയും ചെയ്തു. പിന്നീട് പഴശ്ശി ബ്രിട്ടീഷുകാർക്ക് എതിരായത് തന്റെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ബ്രിട്ടീഷുകാർ വിമുഖത കാണിച്ചപ്പോൾ ആയിരുന്നു. ഈ സംഭവം ഇവിടെ വിവരിക്കുന്നത് മൈസൂരിൽ നിന്ന് സുൽത്താന്റെ സൈന്യത്തിൽ വന്നവർ തലശ്ശേരിയിൽ വസിക്കാൻ സാധ്യതയുണ്ടായിരുന്നില്ല എന്ന് തെളിയിക്കാനാണ്. എന്നിരുന്നാലും അംഗീ പരിമിതാറായ ദക്കിനികൾ തലശ്ശേരിയിൽ ഉണ്ടായിരുന്നു അവർ ബ്രിട്ടീഷ് സർവീസിൽ തലശ്ശേരിയിൽ എത്തിയിരിക്കാനാണ് സാധ്യത തലശ്ശേരിയിലെ ഉർദു വികസനത്തിന് പ്രധാന കാരണക്കാർ കച്ചിൽ നിന്ന് വന്ന മേമൻ ചേട്ടുമാരായിരുന്നു അവരിൽ പ്രധാനി ഹാജി അബ്ദുൽ അബ്ദുൽ റസാഖ് ആയിരുന്നു അദ്ദേഹം തലശ്ശേരി കടുത്ത പാരാൽ പ്രദേശത്തുള്ള ഒരു മാപ്പിള മുസ്ലിം കുടുംബത്തിലെ സ്ത്രീയെ ആയിരുന്നു വിവാഹം ചെയ്തത്. ആ വിവാഹത്തിലെ സന്താനങ്ങളിൽ ഒരാളായിരുന്നു പിന്നീട് വിശ്വവ്യാഖ്യതരായ ഹാജി അബ്ദുൽ സത്താർ സേട്ടു മലബാറിൽ മുസ്ലിം ലീഗ് രൂപീകരിക്കാൻ നിയോഗിതരായത് അദ്ദേഹമായിരുന്നു. ഉത്തരേന്ത്യയിലെ മുസ്ലിം നേതാക്കളെല്ലാം അദ്ദേഹത്തിന്റെ വിരുന്നുകാരായി തലശ്ശേരിയിൽ എത്തിയിരുന്നു സ്വാഭാവികമായും അവിടെ ചർച്ചകളും മുഷായിറകളും നടക്കുന്ന സദസ്സുകൾ ഉണ്ടായി മേമൻ ബന്ധുക്കളും വിരുന്നുകാരും സത്താര സേട്ടുവിന്റെ തലശ്ശേരിയിലെ സുഹൃത്തുക്കളും അതിനുപുറമേ തലശ്ശേരി ജഡ്ജിയായി നിയമിതനായ ആന്ധ്ര സ്വദേശിനുദ്ദീനും അത്തരം സദസ്സുകളെ സജീവമാക്കി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ ഹാഷിമേ ഉർദു പ്രഭാഷകനായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അവിടെ നടക്കുമായിരുന്നു വിദ്യാർത്ഥിയായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് അക്കാലത്ത് തന്നെ ഉറുദുവിൽ പ്രഭാഷണം നടത്തിയിരുന്നു എല്ലാ യോഗങ്ങളിലും സുലൈമാൻ സേട്ടുവിന് പ്രസംഗിക്കാൻ മറ്റുള്ളവർ പ്രോത്സാഹിപ്പിച്ചിരുന്നു. സത്താർ സേട്ടുവിന്റെ സഹോദര പുത്രന്മാർ ആയിരുന്ന റഹ്മത്തുള്ള സേട്ടുവും അബ്ദുൽ കരീം സേട്ടുവും ഉറുദു സാഹിത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതിന്റെ ഫലമായിരുന്നു കേരളത്തിലെ ആദ്യ ഉർദു മാസിക 'നാർജീലിസ്താൻ' പ്രസിദ്ധീകരണം.
ഫക്കീർ മുഹമ്മദ് ഇസ്ഹാഖ് സാഹിബിനെ കുറിച്ച് എഴുതാൻ ഇത്തരമൊരു വിശദമായ പിന്നണി ആവശ്യമായിരുന്നു. തലശ്ശേരിയുടെ ഉറുദു സദസ്സിലെ കുട്ടികളായ അംഗങ്ങളിൽ ഒരാളായിരുന്നു ഇസ്ഹാഖ്. സുലൈമാൻ സേട്ടുവിന്റെ സഹപാഠിയും സുഹൃത്തും. ഇസ്ഹാക്കിന്റെ ബാല്യകാലം സുലൈമാന്റെ കൂടെ സത്താർ സേട്ടുവിന്റെ ഭവനത്തിലും സദസ്സുകളിലുമായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്. സുലൈമാൻ സേട്ടുവിനെ കുറിച്ച് ഒരുപാട് ഓർമ്മകൾ സൂക്ഷിച്ചുവെച്ച ആളായിരുന്നു മുഹമ്മദ് ഇസ്ഹാഖിന്റെ പിതാവ് ചെറിയൊരു ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ആളാണ്. ഫിഫ്ത് ഫോമിൽ പഠിക്കുന്ന അവസരത്തിൽ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ പഠനം നിർത്തേണ്ടിവന്നു. ഇത് കണ്ട സത്താർ സേട്ടു ജഡ്ജായ മീർ സൈനുദ്ദീനോട് ഇസ്ഹാഖിന് കോടതിയിൽ ഒരു ജോലി ശരിയാക്കാൻ ശുപാർശ ചെയ്തു. അദ്ദേഹം കോടതിയിൽ ഒരു അറ്റൻഡറുടെ ജോലി ശരിപ്പെടുത്തി കൊടുത്തു.1934 ൽ അറ്റൻഡറായി ജോലിയിൽ പ്രവേശിച്ച മുഹമ്മദ് ഇസ്ഹാഖ് 1970 ൽ 'കോടതി അമീൻ' ആയിട്ടായിരുന്നു ജോലിയിൽനിന്ന് വിരമിച്ചത്. അതുകൊണ്ട് തലശ്ശേരിക്കാർ അദ്ദേഹത്തെ 'അമീൻ സക്കീർ സാഹിബ്' എന്നായിരുന്നു വിളിച്ചിരുന്നത് അക്കാലത്ത് 'കോടതി അമീൻ' സാധാരണക്കാർക്ക് ഗൗരവമേറിയ ഉദ്യോഗസ്ഥമായാണ് തോന്നിയത്. കോടതി ഉദ്യോഗസ്ഥനായതു മുതൽ സത്താർ സേട്ടുവിന്റെ സാഹിത്യ സദസ്സുകളിൽ മാത്രം അദ്ദേഹം സാന്നിധ്യം പരിമിതപ്പെടുത്തി, രാഷ്ട്രീയ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നു.
Prof. A P Zubair Thalassery
തുടരും