മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി (MANUU) 2026-27 അഡ്മിഷൻ
ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ (MANUU) 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റഗുലർ കോഴ്സുകൾക്ക് പുറമെ, ഡിസ്റ്റൻസ് (CDOE) മോഡുകളിലായി ഡിഗ്രി, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് നിലവിൽ അഡ്മിഷൻ നടക്കുന്നത്.
പ്രധാന കോഴ്സുകൾ
- ബിരുദം (UG): B.A, B.Com, B.Sc (വിവിധ വിഷയങ്ങളിൽ)
- ബിരുദാനന്തര ബിരുദം (PG): M.A (Urdu, English, Hindi, Arabic, History, Islamic Studies തുടങ്ങിയവ)
- പ്രൊഫഷണൽ കോഴ്സുകൾ: B.Ed, M.Ed, B.Tech, MBA, MCA
- മറ്റ് കോഴ്സുകൾ: പോളിടെക്നിക്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ (ഭാഷകൾ, ഫാഷൻ ടെക്നോളജി തുടങ്ങിയവ)
അടിസ്ഥാന യോഗ്യതകൾ
മിക്ക കോഴ്സുകൾക്കും പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു തലത്തിൽ ഉർദു ഒരു വിഷയമായി പഠിച്ചിരിക്കണം, അല്ലെങ്കിൽ ഉർദു മീഡിയത്തിൽ പഠിച്ചവരായിരിക്കണം. ഉർദു ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായാലും മതിയാകും.(MANUU അംഗീകരിച്ചിട്ടുള്ള മദ്രസ സർട്ടിഫിക്കറ്റുകൾ പിജി അഡ്മിഷനായി പരിഗണിക്കുന്നതാണ്, എന്നാൽ കേരളത്തിൽ ഇത് അംഗീകൃത പിജി ആയിരിക്കില്ല). ഓരോ കോഴ്സിനുമുള്ള കൃത്യമായ യോഗ്യതകൾ അറിയാൻ പ്രോസ്പെക്ടസ് പരിശോധിക്കുക.
പ്രധാന തിയ്യതികൾ
അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കുമായുള്ള ലിങ്കുകൾ
കൂടുതൽ വിവരങ്ങൾക്കും വിശദമായ കോഴ്സ് വിവരങ്ങൾക്കുമായി യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും പ്രോസ്പെക്ടസും പരിശോധിക്കുക.