ഉർദു പ്രചാരകനായ അമീൻ സാഹിബ് - 2

 ഉറുദു ഭാഷയുടെ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കി 1931 സെപ്റ്റംബർ അഞ്ചിന് ആയിരുന്നു തലശ്ശേരിയിൽ അഞ്ചുമന്‍ ഇസ്‌ലാഹുല്ലിസാൻ രൂപവൽക്കരിച്ചത്. സത്താർ സേട്ടുവും അദ്ദേഹത്തിന്റെ സഹോദര പുത്രന്മാരും ആയിരുന്നു അതിനു നേതൃത്വം നൽകിയത്. അഞ്ചുമന് കീഴിൽ ഉണ്ടായിരുന്ന വിദ്യാർത്ഥി വിംഗിൽ ആയിരുന്നു ഇബ്രാഹിം സുലൈമാനും ഫഖീർ മുഹമ്മദ് ഇസ്ഹാക്കും ഉണ്ടായിരുന്നത്. പ്രസംഗങ്ങളും സാഹിത്യമത്സരങ്ങളും ആഴ്ച തോറും ഉള്ള യോഗങ്ങളും ഒക്കെ വിദ്യാർത്ഥി വിംഗിന്റെ പ്രവർത്തനങ്ങൾ ആയിരുന്നു. മത്സരങ്ങളിലെല്ലാം സമ്മാനം വാരിക്കൂട്ടിയത് സുലൈമാൻ തന്നെയായിരുന്നു. ഫക്കീർ മുഹമ്മദ് ഇസ്ഹാഖ് അദ്ദേഹത്തിന്റെ ചുവടുപിടിച്ച് കൂടെയുണ്ടായിരുന്നു.

 ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം രംഗമാകെ മാറി സത്താർ സേട്ട് പാക്കിസ്ഥാനിലേക്ക് കുടുംബസമേതം കുടിയേറി. അദ്ദേഹത്തിന്റെ തലശ്ശേരിയിലെ മണിമന്ദിരം ഇന്ത്യൻ സർക്കാർ കെട്ടി. ഉറുദു സാഹിത്യ സദസ്സുകളുടെ വേദി ഇല്ലാതായി. ഉറുദു വീണ്ടും തലശ്ശേരിയിൽ അവശേഷിച്ച ദഖ്നി സമൂഹത്തിന്റെ ഗൃഹഭാഷയായി ചുരുങ്ങി. എന്നാൽ ഫക്കീർ മുഹമ്മദ് ഇസ്ഹാഖ് അഞ്ചുമൻ ഇസ്ലാഹുല്ലിസാൻ പുനർജീവിപ്പിച്ചു 1962 മുതൽ 1998 സെപ്റ്റംബർ എട്ടിന് അന്തരിക്കുന്നതുവരെ അദ്ദേഹം അഞ്ചുമന്റെ ജനറൽ സെക്രട്ടറിയായി തുടർന്നു. അഞ്ചുമന്റെ ആഫീസും കോളേജും ദഖ്നികളുടെ കൂടാരപ്പുരയിലേക്ക് മാറ്റി. നേരത്തെ നിന്നു പോയ നാറജീലിസ്താൻ  പുനപ്രസിദ്ധീകരണം ആരംഭിച്ചു. എന്നാൽ അഞ്ചു ലക്ഷത്തിലധികം അത് നീണ്ടു പോയില്ല 1976 ൽ തലശ്ശേരി അഞ്ചുമൻ ഇസ്ലാഹുല്ലിസാൻ ബൃഹത്തായ ഒരു ഉറുദു കൺവെൻഷൻ നടത്തിയത് തലശ്ശേരിയിലെ ഉറുദു പ്രവർത്തനങ്ങൾക്ക് പുതിയൊരു ഊർജ്ജം സൃഷ്ടിച്ചു. തലശ്ശേരിയിൽ വ്യാപാരികളായി ഉണ്ടായിരുന്ന ഭട്കൽകാർ ഉറുദു കൺവെൻഷന് വേണ്ട സഹായസഹകരണങ്ങൾ നൽകി. യശശ്ശരീരനായ ജസ്റ്റിസ് വി ഖാലിദ് കൺവെൻഷന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. അഞ്ചുമന്റെ കീഴിലുള്ള ഉറുദു പഠനത്തിന് മുസ്ലിം ഇതര അടക്കം വന്നുചേർന്നു. അഞ്ചുമന്റെ കോളേജ് അദീബേ ഫാസിൽ പരീക്ഷ പാസാകാൻ ഉള്ള പരിശീലനം നൽകി. ഇതിന്റെയെല്ലാം നേതൃത്വം മുഹമ്മദ് ഇസഹാഖിന് തന്നെയായിരുന്നു

 കേരളത്തിൽ ഉറുദുവിനുണ്ടായ സുപ്രധാന നേട്ടം സ്കൂളുകളിൽ ഉറുദു പാഠ വിഷയമാക്കിയത് ആയിരുന്നു നിരവധി സ്കൂളുകളിൽ പത്താം ക്ലാസ് വരെയും പിന്നീട് ഹയർസെക്കൻഡറി വരെയും ഉറുദു ഭാഷ പഠിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായത് നിരവധി വിദ്യാർത്ഥികളെ ഉറുദു പഠിക്കാൻ പ്രചോദിതരാക്കി. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. സ്വാഭാവികമായും മുസ്ലിം ലീഗ് ഭരണത്തിൽ ഉണ്ടായിരുന്നതിന്റെ ഒരു പ്രയോജനം ഉറുദു ഭാഷക്കും ലഭിക്കുകയായിരുന്നു. തത്ഫലമായി അനേകം ഉർദു അധ്യാപകതസ്തികകൾ സൃഷ്ടിക്കപ്പെട്ടു. അടിസ്ഥാനയോഗ്യത അദീബേ ഫാസിൽ ആയിരുന്നു. ഫക്കീർ സാഹിബിന്റെ അഞ്ചുമന്‍ കോളേജിൽ നിന്ന് അദീബേ ഫാസിൽ യോഗ്യത നേടിയവർക്കെല്ലാം നിയമനങ്ങൾ ലഭിച്ചു. അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ വിഫലമായില്ല എന്നത് അദ്ദേഹത്തിനും ഉർദു പ്രിയർക്കും ചാരിതാർത്ഥ്യ ജനകമായിരുന്നു.

സ്വാഭാവികമായും കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഉറുദു അധ്യാപകരുടെ ഒരു യോഗം ആദ്യമായി 1975 ഫെബ്രുവരിയിൽ കോഴിക്കോട് ചേർന്നപ്പോൾ അതിൻറെ അധ്യക്ഷപദം അലങ്കരിച്ചത് ഫക്കീർ മുഹമ്മദ് ഇസ്ഹാഖ് ആയിരുന്നു. പ്രസ്തുത യോഗത്തിൽ വെച്ചായിരുന്നു കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ രൂപീകൃതമായതെന്നത് പ്രസ്താവ്യമാണ്.

തലശ്ശേരിയിൽ വളരെ നേരത്തെ തന്നെ തദ്ദേശവാസികൾക്കിടയിൽ ഉറുദു പഠിപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഹൈദരാബാദുകരനായ അബ്ദുറഹ്മാൻ സാഹിബും തലശ്ശേരിക്കാരനായ ടി യു കെ കുഞ്ഞുമുഹമ്മദ് മൗലവിയും ഹൈദരാബാദ് നിസാമിൽ നിന്ന് ശമ്പളം ലഭിച്ചിരുന്ന മുബല്ലിഗുകൾ ആയിരുന്നു. അതു പരിമിതമായ ഒരു പഠനം മാത്രമായിരുന്നു. സ്കൂളിൽ ഉറുദു പഠനം ആരംഭിച്ചതോടെയാണ് ഉർദു ഭാഷ പഠനത്തിന് വളരെ ശാസ്ത്രീയമായി അടിത്തറ ഉണ്ടയത്. അങ്ങനെയൊരു അടിത്തറയുണ്ടാക്കാൻ അഞ്ചു കീഴിലുള്ള അഞ്ചുമന്‍ ഉറുദു കോളേജും 5 ജനറൽ സെക്രട്ടറിയായിരുന്ന ഫക്കീർ മുഹമ്മദ് ഇസ്ഹാക്കും വഹിച്ച പങ്ക് വളരെ വലുതായിരുന്നു അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങൾ പിന്നീട് പ്രശസ്തരായ ഉറുദു പണ്ഡിതരായി സാഹിബിന്റെ മകൾ ആയിരുന്നു കേരളത്തിൽ നിന്ന് ആദ്യമായി ഉറുദുവിൽ ഡോക്ടറേറ്റ് നേടിയത്. കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലൂടെ കൊയിലാണ്ടി ശാഖയുടെ റീജണൽ മേധാവിയായിരുന്നിട്ടുണ്ട്. കേരളത്തിലെ ഉറുദു മേഖലക്ക് ഒട്ടും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ഫക്കീർ സാഹിബ്.

Prof.A P Zubair Thalassery 

അവസാനിച്ചു