Urdu Teaching Manual with the help of AI

AI ഉപയോഗിച്ച് ഉർദു ടീച്ചിങ് മാന്വൽ (Teaching manual) എങ്ങനെ തയ്യാറാക്കാം?

അധ്യാപകർക്ക് പാഠപുസ്തകത്തിലെ പാഠഭാഗങ്ങൾക്ക് അനുസൃതമായി കൃത്യമായ ടീച്ചിങ് മാന്വൽ തയ്യാറാക്കുന്നത് പലപ്പോഴും സമയമെടുക്കുന്ന ജോലിയാണ്. എന്നാൽ ആധുനിക AI സാങ്കേതികവിദ്യ (Gemini/ChatGPT) ഉപയോഗിച്ച് വളരെ ലളിതമായും വ്യക്തമായും നമുക്ക് ഈ ജോലി ചെയ്ത് തീർക്കാം. അഞ്ചാം ക്ലാസിലെ ഉർദു പാഠഭാഗം ഉദാഹരണമാക്കി എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് താഴെ വിവരിക്കുന്നു.

ആവശ്യമായ ഘട്ടങ്ങൾ:

  1. സ്ക്രീൻഷോട്ടുകൾ എടുക്കുക: സമഗ്ര പോർട്ടലിലെ 'Learning Objectives', 'Micro Plan Creation' ഭാഗം എന്നിവയുടെ സ്ക്രീൻഷോട്ടുകൾ എടുക്കുക.Micro Plan Creation ഒറ്റസ്ക്രീൻഷോർട്ടിൽ ഉൾക്കൊള്ളിക്കാൻ ഫോണിലെ 'Desktop Site' മോഡ് ഉപയോഗിക്കുന്നത് നന്നായിരിക്കും.
  2. Learning Objectives: Learning Objectives Screenshot
    Micro Plan Creation: Micro Plan Creation Screenshot ⬇️ Download Image
  3. പാഠഭാഗത്തിന്റെ സ്‌ക്രീൻഷോർട് : ഉർദു ടെക്സ്റ്റ് ബുക്കിലെ പാഠഭാഗത്തിന്റെ ചിത്രങ്ങളും എടുക്കുക.
  4. AI-യിൽ അപ്‌ലോഡ് ചെയ്യുക: Gemini അല്ലെങ്കിൽ ChatGPT ഓപ്പൺ ചെയ്ത് ഈ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക.
  5. പ്രോംപ്റ്റ് നൽകുക: താഴെ നൽകിയിരിക്കുന്ന പ്രോംപ്റ്റ് കോപ്പി ചെയ്ത് ആവശ്യ മാറ്റങ്ങളോടെ AI-യിൽ നൽകുക.

5th ക്ലാസിലെ urdu text ബുക്കിലെ ഒന്നാം പാഠത്തിന്റെ ഒരു teaching manual ഉണ്ടാക്കണം. പാഠത്തിന്റെ screen short അയക്കാം. ഒരു മാസം ആണ് ഈ പാഠം എടുക്കാൻ സമയം. ടീച്ചിങ് മാന്വലിൽ എന്തൊക്കെ വേണം എന്നതിന്റെ സ്ക്രീൻ ഷോർട്ടും അയക്കാം. സ്ക്രീൻ ഷോർട്ടിൽ കാണുന്ന learning objectives വെച്ച് ഉണ്ടാക്കിയാൽ മതി. ഉർദു ഭാഷയിൽ ഉർദു ലിപിയിൽ അയക്കണം.

💡 ശ്രദ്ധിക്കുക: ഒരു പാഠം എടുക്കാൻ എത്ര കാലാവധി ഉണ്ട് എന്ന് Scheme of work നോക്കി മനസ്സിലാക്കണം. 🔗 Scheme of Work കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ രീതി ഉപയോഗിക്കുന്നതിലൂടെ അധ്യാപകർക്ക് മണിക്കൂറുകൾ വേണ്ടിവരുന്ന ജോലികൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.